Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
ആരോഗ്യം
  Add your Comment comment
തക്കാളിയും കോഴിമുട്ടയും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കും
Reporter
തക്കാളിയും മുട്ടയും ആയാസ രഹിതമായി ലഭ്യമാവുന്നതും പോഷകസമൃദ്ധവുമാണ്. മുട്ട പുഴുങ്ങുക എന്നത് സമായമെടുക്കുന്ന ഒന്നല്ല. തക്കാളി ആണെങ്കില്‍ വേവിക്കാതെയും കഴിക്കാവുന്നതാണ്. ഇവ ചേര്‍ന്നുള്ള വിഭവങ്ങള്‍ നിരവധിയാണ്. ഇവയില്‍ പലതിനും വേണ്ടി നിങ്ങള്‍ അടുക്കളയില്‍ ചിലവിടേണ്ട സമയം തുച്ഛമാണ് എന്നതാണ് മറ്റൊരു കാര്യം. നിരവധി കാരണങ്ങളാല്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒരു വിഭവമാണ് ടൊമാറ്റോ എഗ്ഗ് സാലഡ്.


ഭാരം കുറയ്ക്കുക എന്നത് അത്യധികമായ അധ്വാനം ആവശ്യപ്പെടുന്ന ഒരു നീണ്ട പ്രക്രിയ തന്നെയാണ്. നിങ്ങളുടെ മാറ്റം മറ്റൊരാളുടേതുമായി താരതമ്യപ്പെടുത്താന്‍ തുടങ്ങിയാല്‍ മിക്കവാറും നിരാശയാകും ഫലം. സ്ഥായിയായ ശരീര ഭാരവും ആരോഗ്യവുമാണ് നിങ്ങള്‍ ലക്ഷ്യം വെക്കുന്നതെങ്കില്‍ ഈ ലക്ഷ്യത്തില്‍ നിന്നും നിരന്തരമായി നിങ്ങളെ പുറകോട്ട് വലിപ്പിക്കുന്ന ആഹാര ശീലങ്ങളെ മാറ്റി നിര്‍ത്തേണ്ടതുണ്ട്.



സ്വന്തം ശരീര പോഷണത്തിനായുള്ള ഭക്ഷണക്രമം വികസിപ്പിക്കണം. ഈ ചിന്തയോടെ ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ എളുപ്പം ലഭ്യമാവുന്നതും ലളിതവുമായ പഴങ്ങളും പച്ചക്കറികളും നിങ്ങള്‍ക്ക് കാണാനാകും. തക്കാളിയും മുട്ടയും ഉള്‍പ്പെടെ ലളിതവും താരതമ്യേന തുച്ഛവും സുലഭവുമായ ഭക്ഷ്യ വസ്തുക്കള്‍ കണ്ടെത്താനും യഥാവിധി ഉപയോഗപ്പെടുത്താനും സാധിക്കുമെങ്കില്‍ കൂടുതല്‍ സാധനങ്ങള്‍ അന്വേഷിച്ച് സമയവും പണവും കളയേണ്ടതില്ല.
 
Other News in this category

 
 




 
Close Window