|
ചെറുപ്പം മുതല്‍ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരേണ്ടതുണ്ട്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ നിന്നുള്ള ഒരു പുതിയ പഠനം ഈ വസ്തുത ശരിവയ്ക്കുന്നു, ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാന്‍ ഒരു ഭക്ഷണക്രമവും പഠന റിപ്പോര്‍ട്ട് മുന്നോട്ടു വെക്കുന്നു, ദിവസേന അഞ്ച് പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താനാണ് നിര്‍ദേശം. അതില്‍ രണ്ടെണ്ണം പഴങ്ങളും മൂന്ന് പച്ചക്കറികളുമാണ്. അവ ഏതൊക്കെ വേണമെന്ന് പഠനം നിര്‍ദേശിച്ചിട്ടില്ല.
ഇലവര്‍ഗങ്ങള്‍(ചീര, പാലക്, മുരിങ്ങ, മത്തന്‍), പയര്‍ വര്‍ഗങ്ങള്‍, പാവയ്ക്ക, കോവയ്ക്ക, കുമ്പളങ്ങ, മത്തന്‍ തുടങ്ങിയ പച്ചക്കറികളില്‍ മൂന്നെണ്ണം ദിവസവും കഴിക്കണം. അതിനൊപ്പം വാഴപ്പഴം, ഓറഞ്ച്, ആപ്പിള്‍, മുന്തിരി, പാഷന്‍ ഫ്രൂട്ട്, കിവി, മാതളം തുടങ്ങിയവയില്‍ ഏതെങ്കിലും രണ്ടെണ്ണം ദിവസവും കഴിക്കുക. ചീര, ഉള്‍പ്പെടെയുള്ള പച്ച ഇലക്കറികളും, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പന്നമായ പഴങ്ങളും പച്ചക്കറികളും, സിട്രസ് പഴങ്ങള്‍, കാരറ്റ് എന്നിവ ഏറെ ഗുണം ചെയ്യും. പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍, കീടനാശിനി തളിക്കാത്ത ഓര്‍ഗാനിക് ഉല്‍പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക. ഈ പഠനത്തില്‍ ഗവേഷകര്‍ ആഗോളതലത്തില്‍ ഏകദേശം 20 ലക്ഷം പേരെ വിവിധ പഠനങ്ങള്‍ക്ക് വിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ മുന്‍നിര ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചു.
ദിവസേനെ കുറഞ്ഞത് അഞ്ചുതരം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുന്ന ഡയറ്റ് പിന്തുടരുന്നത് നിങ്ങളുടെ മരണ സാധ്യത 13 ശതമാനം കുറയ്ക്കുന്നു. പ്രതിദിനം രണ്ട് തരം പഴങ്ങളും മൂന്നു കൂട്ടം പച്ചക്കറികളും കഴിക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇത് ഉപയോഗിക്കാത്തവരുടെ മരണ സാധ്യത 13 ശതമാനം അധികമായിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പഴങ്ങളും പച്ചക്കറികളുമുള്ള ഡയറ്റ് ശീലമാക്കിയാല്‍ ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയുള്‍പ്പെടെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം മരണ സാധ്യത 12 ശതമാനം കുറവാണെന്ന് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു. മാത്രമല്ല, ക്യാന്‍സറില്‍ നിന്നുള്ള മരണ സാധ്യത 10 ശതമാനം കുറവായിരിക്കും. ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിപിഡി) പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂലം മരണ സാധ്യത 35 ശതമാനം കുറവായിരിക്കും. പഠനം പഴങ്ങളുടെയും പച്ചക്കറികളുടെയും ഉത്തമമായ അളവ് തിരിച്ചറിയുകയും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള, 'ഒരു ദിവസം അഞ്ചുതരം പഴങ്ങളും പച്ചക്കറികളും' എന്നത് പൊതുജനാരോഗ്യ സന്ദേശത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു, അതായത് ആളുകള്‍ ദിവസവും അഞ്ച് പഴങ്ങളും പച്ചക്കറികളും കഴിക്കണം.
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പോലുള്ള ആരോഗ്യ സംബന്ധിയായ പല ഗ്രൂപ്പുകളും ദിവസവും പഴങ്ങളും പച്ചക്കറികളും നാലോ അഞ്ചോ വീതം കഴിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. പഴങ്ങളും പച്ചക്കറികളും അനുദിനം കഴിക്കുന്നതിനെ ശരിക്കും നിര്‍വചിക്കുന്നതെന്താണെന്നതിന് ആളുകള്‍ക്ക് പൊരുത്തമില്ലാത്ത സന്ദേശങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതിനായി ഏതൊക്കെ ഭക്ഷണങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത്, ഏതൊക്കെയാണ് ഒഴിവാക്കേണ്ടത്?
ഈ പഠനത്തിനായി, 30 വര്‍ഷത്തോളം ഒരു ലക്ഷത്തിലധികം മുതിര്‍ന്നവര്‍ ഉള്‍പ്പെടെ രണ്ട് പഠനങ്ങളില്‍ നിന്നുള്ള ഡാറ്റ ഗവേഷകര്‍ വിശകലനം ചെയ്തു. 26 പഠനങ്ങളില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും മരണവും സംബന്ധിച്ച വിവരങ്ങളും അവര്‍ ശേഖരിച്ചു. |