Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കാറുണ്ടോ? ചൂടുവെള്ളം തലയില്‍ ഒഴിക്കാറുണ്ടോ? മുടി കൊഴിച്ചിലിനു കാരണങ്ങള്‍
Reporter
ഹെയര്‍ ഡ്രയര്‍, സ്‌ട്രൈറ്റ്‌നര്‍ തുടങ്ങി മുടിയില്‍ നിരവധി ഉപകരണങ്ങള്‍ ഇപ്പോള്‍ യുവാക്കള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ ഇത്തരം ഉപകരണങ്ങള്‍ മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.
പല ആണ്‍കുട്ടികള്‍ക്കും മുടി സംരക്ഷിക്കുക എന്നത് അത്ര ഇഷ്ടമല്ലാത്ത കാര്യമാണ്. മുടിയില്‍ എണ്ണ ഉപയോഗിക്കാതിരിക്കല്‍ ഇതില്‍പ്പെട്ടതാണ്. ഒരുപാട് കാലം മുടിയില്‍ എണ്ണ തേക്കാതെ ഒഴിവാക്കിയിട്ടാല്‍ കഷണ്ടി വരാനുളള സാധ്യത വളരെ കൂടുതലാണ്. ചുരുങ്ങിയത് ആഴ്ച്ചയില്‍ ഒരു തവണയെങ്കിലും ഓയില്‍ മസാജ് ചെയ്യല്‍ വളരെ പ്രധാനമാണ്.
ശരിയായ ഭക്ഷണം കഴിക്കാത്തതു കാരണം നമ്മുടെ മുടികള്‍ക്ക് വേണ്ടത്ര പോഷകാഹാരം ലഭിക്കാതെ വരും. ഇത് മുടിയുടെ റൂട്ടുകള്‍ ബലഹീനമാക്കാ9 കാരണമാകും. മുടി കൊഴിയാനും കൊഴിഞ്ഞ മുടി വീണ്ടും മുളക്കാതിരിക്കാനും കാരണമാവുകയും ചെയ്യും. കൂടാതെ മുടി കൊഴിച്ചിലിന് കാരണമാകുന്ന വേറെയും ചില കാര്യങ്ങളുണ്ട്. യുവാക്കളില്‍ മുടി കൊഴിച്ചില്‍ വരാ9 കാരണമാകുന്ന ചില കാര്യങ്ങളാണ് താഴെ പറയുന്നത്.
ചൂടു വെള്ളത്തില്‍ കുളിക്കല്‍ നമുക്ക് വളരെ ഇഷ്ടമാണ്. ചൂടുള്ള വെള്ളത്തില്‍ കുളിക്കുമ്പോള്‍ ഒരു പ്രത്യേക ആശ്വാസം അനുഭവപ്പെടാറുണ്ട്. എന്നാല്‍ മുടിക്ക് വളരെ മോശമായാണ് ഇത് ഫലം ചെയ്യുക. ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ തലയോട്ടിയിലെ എണ്ണ മയം നഷ്ടപ്പെടുകയും അത് തൊലി ഉണങ്ങാനും കാരണമാകുകയും ചെയ്യും. ഇത് മുടി കൊഴിച്ചിലിന് കാരണമാകും. മുപ്പത് വയസ്സിന് ശേഷവും താങ്കളുടെ മുടി ആരോഗ്യത്തോടെ നിലനിര്‍ത്തണമെങ്കിലും ചുരുങ്ങിയത് തലയെങ്കിലും ചൂടുള്ള വെള്ളം കൊണ്ട് കഴുകരുത്.

തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ പലരും അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കല്‍ പതിവാണ്. പലപ്പോഴും സമയം വൈകിയാല്‍ ഭക്ഷണം വരെ കഴിക്കാതിരിക്കല്‍ പതിവാണ്. ഇത്തരം ശീലങ്ങളുടെ ഏറ്റവും കൂടുതല്‍ ദൂഷ്യ ഫലം ലഭിക്കുക മുടിക്കും തൊലിക്കുമാണ് എന്നതാണ് വസ്തുത. കൃത്യ സമയത്ത് ഭക്ഷണം കഴിക്കുകയെന്നത് മുടി സംരക്ഷിക്കാ9 ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പ്രോട്ടീനും, അയണും, വൈറ്റമിനുകളും നിറഞ്ഞ ഭക്ഷണം കഴിക്കല്‍ വളരെ പ്രധാനമാണ്.

മദ്യപാനവും പുകവലിയും മുടി കൊഴിച്ചിലിന് കാരണമാക്കും. ഇവയില്‍ അടങ്ങിയിരുക്കുന്ന വിഷവസ്തുക്കള്‍ മുടിക്ക് വലിയ അപകടമാണ് വരുത്തിവെക്കുക. അതുകൊണ്ടു തന്നെ മുടി കൊഴിയാതിരിക്കാനും പെട്ടെന്ന് നര വരാതിരിക്കാനും ഈ രണ്ടും ശീലങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്.
 
Other News in this category

 
 




 
Close Window