Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഇന്ത്യ: ഐസൊലേഷന്‍, സമ്പര്‍ക്കപ്പട്ടിക വീണ്ടും നടപ്പാക്കും: എല്ലായിടത്തും വാക്‌സിന്‍ ഉടന്‍
Reporter
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് അഞ്ചിന പദ്ധതിയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ശനിയാഴ്ച, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ 12 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി നടത്തിയ ഉന്നതലയോഗത്തിലാണ് തീരുമാനം. പരിശോധന വര്‍ധിപ്പിക്കുക, രോഗികളുടെ കൃത്യമായ ഐസലേഷന്‍, സമ്പര്‍ക്കപ്പട്ടിക തയാറാക്കുക, ഒരു വര്‍ഷമായി കോവിഡ് പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷീണം അകറ്റാനുള്ള നടപടികള്‍, പൊതുജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പുവരുത്തുക, വാക്‌സിനേഷന്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുക എന്നിവയാണ് അഞ്ച് നടപടികള്‍.
കോവിഡ് വ്യാപനം രൂക്ഷമായ 46 ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യ സെക്രട്ടറി നിര്‍ദേശം നല്‍കി. രോഗികളുടെ 71 ശതമാനവും ഈ ജില്ലകളിലാണ്. കഴിഞ്ഞ ആഴ്ചയിലെ രോഗബാധിതരില്‍ 59.8 ശതമാനവും മഹാരാഷ്ട്രയിലെ 25 ജില്ലകളിലാണ്. ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. പൊതുയിടങ്ങളില്‍ 44 ശതമാനം ആളുകള്‍ മാത്രമാണ് മാസ്‌ക് ധരിക്കുന്നതെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.


കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം ബാധിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കൂടിയ കണക്കാണ് ഇത്. മഹാരാഷ്ട്രയില്‍ 36,902 പേര്‍ക്കാണ് രോഗം ബാധിച്ചത്. രാജ്യത്താകെ 4,52,647 പേരാണ് നിലവില്‍ രോഗം ബാധിച്ചത് ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരില്‍ 70 ശതമാനവും മഹാരാഷ്ട്ര, കേരള, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
 
Other News in this category

 
 




 
Close Window