|
ഇന്ത്യന്‍ ജമ്പിങ് ആന്റ് എന്നറിയപ്പെടുന്ന വിഭാഗം ഉറുമ്പ് ഇതിന് ഉദാഹരണമാണ്. അവയില്‍ ചിലതിന് തലച്ചോറിന്റെ വലിപ്പം പഴയതുപോലെ പുനഃക്രമീകരിക്കാനും കഴിയും എന്നാണ്. രാജ്ഞിയുടെ ജീവിതകാലത്തിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട ഉറുമ്പുകള്‍ ആ സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞാലും അവയുടെ കോളനികള്‍ നിലനില്‍ക്കുന്നു. എന്നാല്‍, ഈ പ്രക്രിയയുടെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍, രാജ്ഞിയുടെ ചുമതല ജോലിക്കാരായ ഉറുമ്പുകള്‍ ഏറ്റെടുത്തതിന് ശേഷം അവയുടെ തലച്ചോറ് സങ്കോചിക്കുകയും അണ്ഡാശയങ്ങള്‍ വികസിച്ച് പ്രജനനം നടത്താന്‍ ആരംഭിക്കുകയും ചെയ്യുന്നു എന്നതാണ്.
രാജ്ഞിയുടെ ചുമതലകള്‍ നിറവേറ്റിയതിനു ശേഷം ജോലിക്കാരായ ഈ ഉറുമ്പുകള്‍ക്ക് തങ്ങളുടെ പഴയ ശാരീരികാവസ്ഥ വീണ്ടെടുക്കാനും കഴിയും. ലാര്‍വയുടെ രൂപത്തില്‍ ജീവിതഘട്ടം തുടങ്ങുമ്പോള്‍ തന്നെ ഒരു ഉറുമ്പ് രാജ്ഞിയാകുമോ ജോലിക്കാരനാകുമോ എന്ന കാര്യം നിര്‍ണയിക്കപ്പെട്ടിട്ടുണ്ടാകും. ശരിയായ ഹോര്‍മോണുകള്‍ ഉള്ളവരും പോഷകസമൃദ്ധമായ ശരീരമുള്ളവരുമായ ഉറുമ്പുകളാണ്രാജ്ഞിയായി തിരഞ്ഞെടുക്കപ്പെടുക. മറ്റുള്ളവര്‍ ജോലിക്കാര്‍ എന്ന നിലയില്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കും. ഇന്ത്യന്‍ ജമ്പിങ് ആന്റുകളുടെ കാര്യത്തില്‍ ഈ പ്രക്രിയകളില്‍ വലിയ വ്യത്യാസമുണ്ട്.
വൃത്തിയാക്കല്‍, കുഞ്ഞുറുമ്പുകളെപരിപാലിക്കല്‍, ഭക്ഷണം തേടല്‍ തുടങ്ങിയവയാണ് ജോലിക്കാരായ ഉറുമ്പുകളുടെ പ്രധാന ചുമതലകള്‍. രാജ്ഞിയുടെജീവിതകാലത്തിന്‌ശേഷം സാധാരണ ഉറുമ്പുകളുടെ കോളനികള്‍ തകരുമെങ്കില്‍ ഇന്ത്യന്‍ ജമ്പിങ് ആന്റുകളുടെ കോളനികള്‍ അനന്തമായി നിലനില്‍ക്കാന്‍ ശേഷിയുള്ളവയാണെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൃത്യമായ തൊഴില്‍ വിഭജനത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹിക ജീവിതമാണ് ഉറുമ്പുകള്‍ക്കും മറ്റു ചില പ്രാണികള്‍ക്കും ഉള്ളത്. ഫെറോമോണുകള്‍ പുറപ്പെടുവിക്കുന്നതിലൂടെ പ്രത്യുല്‍പ്പാദനം നടത്തുക എന്ന ഉത്തരവാദിത്തംമാത്രമാണ് രാജ്ഞിയായഉറുമ്പിനുള്ളത്. രസകരമായ മറ്റൊരു വസ്തുത മറ്റു പെണ്‍ ഉറുമ്പുകള്‍ക്ക് മുട്ടയിടാന്‍ അനുവാദമില്ല എന്നതാണ്.
പൂര്‍ണമായി വളര്‍ച്ചയെത്തിയ ഘട്ടത്തിലും മാറ്റങ്ങള്‍ക്ക് വിധേയമാകാനുള്ള ഇന്ത്യന്‍ ജമ്പിങ് ആന്റ്‌സിന്റെ കഴിവ് സവിശേഷമാണെന്നും അത് അവയെക്കുറിച്ചുള്ള പഠനം കൂടുതല്‍ രസകരമാക്കിത്തീര്‍ക്കുന്നു എന്നും യു എസിലെ കെന്നെസോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡോ. ക്ലിന്റ് പെനിച്ച് പറയുന്നു.
ഉറുമ്പുകളിലെചാട്ടക്കാരന്‍ എന്നാണ് പൊതുവെ ഇന്ത്യന്‍ ജമ്പിങ് ആന്റ്‌സിനെവിശേഷിപ്പിക്കാറുള്ളത്.വെറും രണ്ടു സെന്റീമീറ്ററില്‍ താഴെ മാത്രം നീളമുള്ള ഈ ഉറുമ്പുകള്‍ക്ക് ഒറ്റച്ചാട്ടത്തിന് പത്തു സെന്റീമീറ്റര്‍ അകലെ എത്താനാവും. കാലുകളിലെ പ്രത്യേക മസിലുകളാണ് ജമ്പിങ് ആന്റിന് ഈ കഴിവു കൊടുക്കുന്നത്.
ലോകത്ത് ഇതുവരെ 11,800ല്‍ പരം വിവിധ വംശങ്ങളില്‍ പെടുന്ന ഉറുമ്പുകളെതിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വംശവൈവിദ്ധ്യത്തില്‍ ഭൂരിഭാഗവും കാണപ്പെടുന്നത് ഭൂമധ്യരേഖാ പ്രദേശത്താണ്. ചിട്ടയായ സാമൂഹികജീവിതംനയിക്കുന്ന ഉറുമ്പുകളുടെ കോളനിയില്‍ നൂറു മുതല്‍ ലക്ഷക്കണക്കിനു വരെ ഉറുമ്പുകളെ കണ്ടുവരാറുണ്ട്. |