Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
സ്ത്രീകള്‍ ആര്‍ത്തവ കാലത്ത് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ കുഴപ്പമില്ല: വ്യാജ പ്രചാരണത്തില്‍ വീഴരുത്
Reporter
സ്ത്രീകള്‍ ആര്‍ത്തവ കാലത്ത് വാക്‌സിന്‍ സ്വീകരിക്കരുത് എന്നാണ് അത്തരത്തിലുള്ള ഒരു പ്രചരണം. എന്നാല്‍, ഇത് വ്യാജ പ്രചരണമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

സ്ത്രീകള്‍ അവരുടെ ആര്‍ത്തവകാലത്തിന് മുമ്പുള്ള അഞ്ചു ദിവസവും ആര്‍ത്തവകാലത്തിന് ശേഷമുള്ള അഞ്ചു ദിവസവും കോവിഡ് വാക്‌സിന്‍ എടുക്കരുതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സന്ദേശം. എന്നാല്‍, ഇത് മുഴുവനായും തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തിലുള്ള കിംവദന്തികളുടെ മുനയൊടിച്ച് ട്വീറ്റ് ചെയ്തത് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ്.
'സ്ത്രീകള്‍ അവരുടെ ആര്‍ത്തവചക്രത്തിന് മുമ്പും ശേഷവും കോവിഡ് 19 വാക്‌സിന്‍ എടുക്കരുതെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജസന്ദേശം പ്രചരിക്കുന്നുണ്ട്. ഇത്തരം തെറ്റായ പ്രചരണങ്ങളില്‍ വീഴരുത് ' - പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ട്വീറ്റില്‍ വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുകയാണ്. പ്രതിരോധം ശക്തമാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും നിരവധി കാമ്പയിനുകള്‍ നടന്നു വരികയാണ്. എന്നാല്‍, ഇതിനിടയില്‍ നിരവധി വ്യാജ പ്രചരണങ്ങളും നടക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window