Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 13th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കോവിഡ് സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്താന്‍ സൈബര്‍ പട്രോളിങ് ആരംഭിച്ചു
Reporter
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കോവിഡുമായി ബന്ധപ്പെട്ട് ആധികാരികവും ശാസ്ത്രീയവുമല്ലാത്ത നിരവധി കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
'ഉത്തരേന്ത്യയിലെ സാഹചര്യം ഇവിടെയില്ല; വ്യാജ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി' ഇത്തരം വാര്‍ത്തകള്‍ നിര്‍മിക്കുന്നത് മാത്രമല്ല പങ്കുവയ്ക്കുന്നതും കുറ്റകരമാണെന്ന് അദ്ദേഹം പറഞ്ഞു. തെറ്റായ സന്ദേശങ്ങള്‍ നിര്‍മിക്കുന്നവരെയും പങ്കുവയ്ക്കുന്നവരെയും കണ്ടെത്താനായി സമൂഹമാധ്യമങ്ങളില്‍ കര്‍ശനമായ സൈബര്‍ പട്രോളിങ് നടത്താന്‍ പൊലീസ് ആസ്ഥാനത്തെ ഹൈ-ടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം എന്നിവയ്ക്ക് നിര്‍ദേശം നല്‍കിയെന്നും ബെഹ്‌റ അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആധികാരിക വിവരങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
 
Other News in this category

 
 




 
Close Window