Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 13th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ബിജെപിക്ക് ഇക്കുറിയും കേരളത്തില്‍ സീറ്റില്ല; ശ്രീധരനും കുമ്മനവും സുരേഷ് ഗോപിയും സുരേന്ദ്രനും തോറ്റു
Reporter
ബിജെപിക്ക് ഇക്കുറി കേരള നിയമസഭയിലേക്ക് ഒരു സീറ്റു പോലും നേടാനായില്ല. മത്സരിച്ച സീറ്റുകളില്‍ എല്ലാം കനത്ത പ്രകടനം കാഴ്ച വച്ചെങ്കിലും സ്ഥാനാര്‍ഥികള്‍ വിജയം കണ്ടില്ല. ശ്രീധരനും കുമ്മനവും സുരേഷ് ഗോപിയും സുരേന്ദ്രനും തോറ്റു.
സംസ്ഥാന നേതൃത്വത്തെ മറികടന്നു കേന്ദ്ര നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയാണ് ശോഭ കഴക്കൂട്ടത്ത് മത്സരിക്കാനെത്തിയത്. വി.മുരളീധരന് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തുനിന്ന് മത്സരിക്കാനായിരുന്നു താല്‍പര്യം. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.
പാലക്കാട് ശ്രീധരനെ പിന്നിലാക്കി ഷാഫി മുന്നില്‍; നേമത്ത് ലീഡ് തിരിച്ചുപിടിച്ച് ശിവന്‍കുട്ടി തന്നെ നേതൃസ്ഥാനത്തുനിന്നും പിന്തള്ളാന്‍ ശ്രമിക്കുന്ന വി.മുരളീധരനെതിരെ ശോഭാസുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു സ്ഥാനാര്‍ഥിയായി. വി.മുരളീധരന്റെ തട്ടകത്തില്‍ ശോഭ സ്ഥാനാര്‍ഥിയാകുന്നത് തടയിടാന്‍ കോണ്‍ഗ്രസ് വിട്ടുവരുന്ന ഉന്നതനേതാവിനെ മത്സരിപ്പിക്കുമെന്ന പ്രചാരണമുയര്‍ത്തിയെങ്കിലും ഒന്നും നടന്നില്ല. ദേശീയ നേതൃത്വം പ്രഖ്യാപിച്ചപ്പോഴാണ് ശോഭ സീറ്റുറപ്പിച്ച കാര്യം മുരളീധരപക്ഷം അറിയുന്നത്.
 
Other News in this category

 
 




 
Close Window