Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
മിഡ് വൈഫ് ജോലിയെ കുറിച്ച് ചിന്തിക്കൂ: അവര്‍ക്ക് ചെയ്യുന്ന ജോലിക്ക് അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കുന്നുണ്ടോ?
Reporter
സ്വന്തം ജീവന്‍ വരെ പണയപ്പെടുത്തി വിലയേറിയ ജീവനുകള്‍ രക്ഷിക്കുന്നതില്‍ മുന്‍നിരയിലാണ് മിഡ്‌വൈഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍.

'ദില്ലിയിലെ (തിമോര്‍-ലെസ്റ്റെയുടെ തലസ്ഥാനം) ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നാല് മിഡ്‌വൈഫുകള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് വൈറസ് ബാധിച്ചു. ശരിയായ സംരക്ഷണ ഉപകരണങ്ങളില്ലാതെ രോഗികളെ പരിചരിച്ചതാണ് ഇവര്‍ക്കും രോഗം വരാന്‍ കാരണം. പരിമിതമായ സൗകര്യങ്ങളില്‍ മൊബൈല്‍ മെറ്റേണിറ്റി ക്ലിനിക്കുകള്‍ നടത്തുമ്പോള്‍ അടിയന്തിര സാഹചര്യങ്ങളില്‍ ആരോഗ്യസേവന വിതരണം കൂടുതല്‍ ദുരിതത്തിലാകാറുണ്ടെന്ന് ഡോ. ജോസ് അന്റോണിയോ പറഞ്ഞു.

കുട്ടികളെ സമര്‍ത്ഥരായി വളര്‍ത്തണോ? എങ്കില്‍ കോഡിങ്ങിന് പകരം സംഗീതം പഠിപ്പിക്കണമെന്ന് പഠനം

മുന്‍സിപ്പാലിറ്റികളില്‍ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിച്ചിട്ടും സ്ത്രീകളുടെ പ്രസവവും പരിചരണവും കൈകാര്യം ചെയ്യുന്ന തങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളും ആവശ്യമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും (പിപിഇ) ലഭിക്കുന്നില്ലെന്ന് തിമോര്‍ - ലെസ്റ്റെയിലെ ബോബോനാരോ മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള ഒരു മിഡ്‌വൈഫായ സ്റ്റെല്ല അമരല്‍ പറയുന്നു. സ്വന്തം ശരീരത്തെയും പ്രസവിക്കുന്ന അമ്മമാരെയും ജനിച്ച് വീഴുന്ന കുഞ്ഞുങ്ങളെയും വൈറസ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും സ്റ്റെല്ല പറയുന്നു.

ഏഷ്യയിലെയും പസഫിക്കിലെയും ഓരോ 100,000 ജനനങ്ങളിലും 150 സ്ത്രീകള്‍ ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ മൂലം മരിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് മിഡ്‌വൈഫ് മേഖലയില്‍ ശരിയായ നിക്ഷേപം നടത്തിയാല്‍ തടയാനാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഓരോ 100,000 ജനനങ്ങളിലും 220 സ്ത്രീകള്‍ തെക്കേ ഏഷ്യയിലും 150 പേര്‍ തെക്ക്-കിഴക്കന്‍ ഏഷ്യയിലും മരിക്കുന്നുണ്ടെന്നാണ് വിവരം. ജീവിതകാലം മുഴുവന്‍ അവശ്യ ലൈംഗിക, പ്രത്യുല്‍പാദന, മാതൃ, നവജാത, കൗമാര ആരോഗ്യ സംരക്ഷണ സേവനങ്ങളുടെ 90% വരെ മിഡ്വൈഫുകള്‍ക്ക് നല്‍കാന്‍ കഴിയുമെങ്കിലും, ആഗോളതലത്തില്‍ 900,000 മിഡ്വൈഫുകളുടെ കുറവുണ്ട്.

കോവിഡ്-19 പോലുള്ള ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിലും മിഡ്വൈഫുകള്‍ക്ക് പ്രാധാന്യമുണ്ട്. മിഡ്‌വൈഫറി സ്‌കൂളുകള്‍ക്ക് അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെയും മിഡ്വൈഫുകളുടെ ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും മിനിമം പ്രാരംഭ സേവന പാക്കേജില്‍ (MISP) പരിശീലനം ഉള്‍പ്പെടെ മിഡ്വൈഫറി വിദ്യാഭ്യാസം നല്‍കുന്നതും ഈ മേഖലയിലെ നിലവിലെ പ്രതിസന്ധികള്‍ക്ക് ഒരു പരിധി വരെ പരിഹാരമാണ്.

2030ഓടെ ഗര്‍ഭാവസ്ഥയിലും പ്രസവാനുപാതത്തിലുമുള്ള സങ്കീര്‍ണതകള്‍ മൂലം ആഗോളമരണങ്ങള്‍ ഒരു ലക്ഷത്തില്‍ 70ല്‍ താഴെയായി കുറയ്ക്കുകയാണ് ലക്ഷ്യം.
 
Other News in this category

 
 




 
Close Window