Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 13th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അസുഖ ബാധിതനായ അച്ഛനെ കാണാന്‍പറ്റാത്ത എന്ത് കുറ്റമാണ് ബിനീഷിന്റെ പേരിലുള്ളത് ?
Reporter
ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിക്കാത്തതെന്ന് ചോദിച്ച് നടന്‍ ഹരീഷ് പേരടി. സിദ്ദിഖ് കാപ്പന് വേണ്ടി പോസ്റ്റിടുന്നവര്‍ പോലും ബിനീഷിന്റെ മനുഷ്യാവകാശലംഘനത്തെക്കുറിച്ച് മിണ്ടുന്നില്ലെന്നും പാര്‍ട്ടിയുടെ ചെലവില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വക്കീലന്മാര്‍ പോലും പ്രതികരിക്കുന്നില്ലെന്നും ഹരീഷ് ആരോപിക്കുന്നു. അയാള്‍ കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കപ്പെടണം. പക്ഷേ മനുഷ്യാവകാശം നിഷേധിക്കാന്‍ പാടില്ലെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിനൊപ്പം ബിനീഷ് കോടിയേരിയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

ഹരീഷ് പേരടിയുടെ കുറിപ്പ്


ഇത് ബിനീഷ് കോടിയേരി...എന്താണ് ഇയാള്‍ക്ക് ഇപ്പോഴും ജാമ്യം അനുവദിക്കാത്തത് ? അസുഖ ബാധിതനായ സ്വന്തം അച്ഛനെ കാണാന്‍ പോലും പറ്റാത്ത എന്ത് കുറ്റമാണ് ഇയാളുടെ പേരിലുള്ളത് ? കോടതി പോലും കരുണയുടെ ഭാഷ കാണിച്ചിട്ടും അയാള്‍ക്കത് കിട്ടാത്തതെന്താണ് ? നിയമത്തിന്റെ കണ്ണില്‍ അയാള്‍ കുറ്റവാളിയാണെങ്കില്‍, പൊതുസമൂഹത്തിന് ഇത് ഒരു മനുഷ്യാവകാശ ലംഘനമാണോ എന്ന് അറിയാനുള്ള അവകാശമില്ലേ ? ഒരുപാട് മനുഷ്യാവകാശ മര്‍ദ്ദനങ്ങള്‍ക്കു നടുവിലേക്ക് നെഞ്ചും വിരിച്ച് ചെന്ന ഒരു സഖാവിന്റെ മകനായി എന്നതാണോ അയാളുടെ കുറ്റം.

പാര്‍ട്ടിയുടെ ചിലവില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വക്കീലന്‍മാര്‍ പോലും ഒന്നും മിണ്ടുന്നില്ല. ഒരുപാട് സാമ്പത്തിക ക്രിമനലുകള്‍ ഓണവും പെരുന്നാളും ക്രിസ്തുമസ്സും അഘോഷിച്ച് നമ്മുക്കിടയില്‍ വിലസുമ്പോള്‍ സിദ്ധിഖ് കാപ്പന് വേണ്ടി പോസ്റ്റിടുന്നവര്‍ പോലും ഈ മനുഷ്യന്റെ മനുഷ്യാവകാശത്തെ കാണുന്നില്ല. അയാള്‍ കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കപ്പെടണം. പക്ഷെ മനുഷ്യാവകാശം നിഷേധിക്കാന്‍ പാടില്ല. ഇന്നലെ എന്നെ എതിര്‍ത്തവര്‍ എന്നെ ഇന്ന് അനുകൂലിച്ചാലും ഇന്നലെ എന്നെ അനൂകുലിച്ചവര്‍ ഇന്ന് എന്നെ എതിര്‍ത്താലും ചോദ്യങ്ങള്‍ ബാക്കിയാണ്.

കവി സച്ചിദാനന്ദന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. ഫേസ്ബുക്ക് വിലക്കിയാല്‍ ഉടന്‍ വായുവില്‍ അലിഞ്ഞുപോകുന്ന വ്യക്തിയല്ല സച്ചി മാഷെന്ന് ബെന്യാമിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 'അദ്ദേഹം ഇന്നോളം എഴുതിയ കവിതകളും ഉയര്‍ത്തിപ്പിടിച്ച നിലപാടുകളും ഭീരുക്കളുടെ നെഞ്ചില്‍ ഒരു ഇടിമുഴക്കം പോലെ വന്നു പതിക്കുന്നുണ്ട് എന്നര്‍ത്ഥം. എഴുപത്തിയഞ്ച് വയസുള്ള ഒരു കവിയെപോലും ഭയക്കുന്ന ഭരണകൂടം. അയ്യയ്യേ നാണക്കേട്'- ബെന്യാമിന്‍ കുറിച്ചു.
കേരളത്തില്‍ ബി ജെ പിക്കുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും രണ്ടു വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനാണ് തനിക്ക് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് സച്ചിദാനന്ദന്‍ ആരോപിച്ചിരുന്നു. വാട്‌സാപ്പില്‍ പ്രചരിച്ചുകൊണ്ടിരുന്ന വീഡിയോകളാണ് താന്‍ പോസ്റ്റുചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
 
Other News in this category

 
 




 
Close Window