Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
തമിഴ്‌നാട്ടില്‍ കോവിഡ് സാഹചര്യം ദയനീയം: വൈറസ് ബാധിതരായി ആറു പേര്‍ ആശുപത്രി മുറ്റത്തു കിടന്നു മരിച്ചു
Reporter
ചെന്നൈയില്‍ ആറ് കോവിഡ് രോഗികള്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു. ചെന്നൈയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലാണ് സംഭവം. ആംബുലന്‍സിലുണ്ടായിരുന്ന കൊവിഡ് ബാധിതനും മരിച്ചിട്ടുണ്ട്. കിടക്ക ഒഴിവില്ലാത്തതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയാതെ പോയത്.

ഡോക്ടര്‍മാര്‍ ആംബുലന്‍സില്‍ എത്തി ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും നാലു പേരും മരണത്തിനു കീഴടങ്ങുകയായിരുന്നു. ആംബുലന്‍സില്‍ അത്യാസന നിലയില്‍ 24 പേര്‍ ചികിത്സ കാത്ത് കിടക്കുകയാണ്. 1200 കിടക്കയുള്ള ആശുപത്രിയില്‍ എല്ലാത്തിലും രോഗികളുണ്ട്.

ഇന്നലെ വൈകിട്ട് മുതല്‍ ചെന്നൈയിലെ വിവിധ ആശുപത്രികളില്‍ രോഗികളുടെ തിരക്കാണ്. പല ആശുപത്രികളിലും ഓക്‌സിജന്റെ കുറവുണ്ട്. രോഗികളെ പ്രവേശിപ്പിച്ചാലും ചികിത്സിക്കാന്‍ കഴിയാത്ത സ്ഥിതിയും ചിലയിടങ്ങളിലുണ്ട്. ചിലര്‍ കിടക്ക ഇല്ലാത്തതിനാല്‍ ആശുപത്രിയുടെ പുറത്താണ് കിടന്നിരുന്നത്.

ഇത്തരത്തില്‍ കിടക്ക ഇല്ലാത്തതിനാല്‍ ചികിത്സ കാത്ത് പുറത്ത് കിടന്ന രോഗികളാണ് മരണപ്പെട്ടവര്‍. പുറത്ത് കിടക്കുന്ന മറ്റ് രോഗികള്‍ക്ക് ബദല്‍ ചികിത്സ ഒരുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window