Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
തൃത്താലയില്‍ വി.ടി. ബല്‍റാമിനെ പരാജയപ്പെടുത്തിയ യുവ നേതാവ് എം.ബി. രാജേഷ് നിയമസഭാ സ്പീക്കര്‍
Reporter
രണ്ടാം പിണറായി മന്ത്രിസഭയില്‍ 17 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്. മുഖ്യമന്ത്രിയടക്കം നാലുപേര്‍ മാത്രമാണ് മുമ്പ് മന്ത്രിമാരായി പ്രവര്‍ത്തിച്ചിട്ടുള്ളത്. ആദ്യമായി എംഎല്‍എയായി മന്ത്രിയാകുന്നത് എട്ടുപേര്‍. ഇവര്‍ക്കൊപ്പം മിന്നുന്ന ജയം നേടിയ എം.ബി. രാജേഷ് നിയമസഭാ സ്പീക്കറാകും. പാലക്കാട് ജില്ലയിലെ തൃത്താലയില്‍ കോണ്‍ഗ്രസിന്റെ യുവ നേതാവ് ബല്‍റാമിനെ തോല്‍പിച്ചാണ് എം.ബി. രാജേഷ് നിയമസഭയിലേക്ക് വിജയിച്ചത്. പാര്‍ലമെന്റില്‍ എംപിയായിരുന്ന എം.ബി രാജേഷ് ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ യുവ നേതാവാണ്.

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരില്‍ മൂന്നുപേര്‍ മാത്രമാണു മുമ്പ് മന്ത്രിമാരായിട്ടുള്ളവര്‍. ജനതാദളിലെ കെ കൃഷ്ണന്‍ കുട്ടിയും എന്‍ സി പിയിലെ മന്ത്രി എ കെ ശശീന്ദ്രനും കഴിഞ്ഞ പിണറായി മന്ത്രിസഭയിലും അംഗമായിരുന്നു. ചേലക്കരയില്‍നിന്ന് ജയിച്ചു വന്ന സി പി എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ കെ രാധാകൃഷ്ണന്‍ 1996ലെ നായനാര്‍ മന്ത്രിസഭയില്‍ മന്ത്രിയും 2006ല്‍ വി.എസ് സര്‍ക്കാരിന്റെ കാലത്ത് സ്പീക്കറുമായിരുന്നു.

ഇതുമാത്രമല്ല, ആദ്യമായി എംഎല്‍എമാരായി തെരഞ്ഞെടുക്കപ്പെട്ട് മന്ത്രിസഭയിലേക്ക് വരുന്ന എട്ടുപേരും ഇത്തവണ പിണറായിയുടെ ടീമില്‍ ഉണ്ട്. സിപിഐ എമ്മിലെ പി രാജീവ്, കെ എന്‍ ബാലഗോപാല്‍, ജെ ചിഞ്ചു റാണി, മുഹമ്മദ് റിയാസ്, ആര്‍ ബിന്ദു, ജി ആര്‍ അനില്‍, പി പ്രസാദ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരാണ് ആദ്യമായി എംഎല്‍എയായി മന്ത്രിപദവിയിലേക്ക് കടന്നു വരുന്നത്. ഇതില്‍ പി രാജിവ്, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ രാജ്യസഭയിലെ മുന്‍ അംഗങ്ങള്‍ കൂടിയായി പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

എല്‍.ഡി.എഫ് മന്ത്രിസഭ 2021-2026

CPIM
1.പിണറായി വിജയന്‍ (ധര്‍മ്മടം)
2. എം.വി.ഗോവിന്ദന്‍ (തളിപ്പറമ്പ് )
3.കെ.രാധാകൃഷ്ണന്‍ (ചേലക്കര)
4.പി.രാജീവ് (കളമശ്ശേരി)
5.കെ.എന്‍.ബാലഗോപാല്‍ (കൊട്ടാരക്കര)
6.സജി ചെറിയാന്‍ (ചെങ്ങന്നൂര്‍)
7.വി.എന്‍.വാസവന്‍ (ഏറ്റുമാനൂര്‍)
8. പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂര്‍)
9.വി.ശിവന്‍കുട്ടി (നേമം)
10. ആര്‍. ബിന്ദു (ഇരിങ്ങാലക്കുട)
11. വീണാ ജോര്‍ജ് (ആറന്‍മുള )
12.വി.അബ്ദുള്‍ റഹ്മാന്‍ (താനൂര്‍)

CPl
13. പി.പ്രസാദ് (ചേര്‍ത്തല)
14.കെ.രാജന്‍ (ഒല്ലൂര്‍)
15.ജി.ആര്‍.അനില്‍ (നെടുമങ്ങാട്)
16.ജെ.ചിഞ്ചുറാണി (ചടയമംഗലം)

KCM
17. റോഷി അഗസ്റ്റിന്‍ (ഇടുക്കി)

JDS
18.കെ.കൃഷ്ണന്‍കുട്ടി (ചിറ്റൂര്‍)

NCP
19. എ.കെ.ശശീന്ദ്രന്‍ (ഏലത്തൂര്‍)

DKC
20. ആന്റണി രാജു (തിരുവനന്തപുരം)

INL
21. അഹമ്മദ് ദേവര്‍കോവില്‍ (കോഴിക്കാട് സൗത്ത് )

മൂന്നു വനിതകള്‍ ഇടംനേടിയെന്നതാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ മറ്റൊരു സവിശേഷത. സിപിഎമ്മില്‍നിന്ന് രണ്ടുപേരും സിപിഐയില്‍നിന്ന് ഒരാളുമാണ് മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം. ജെ ചിഞ്ചുറാണി സിപിഐയുടെ പ്രതിനിധിയായും പ്രൊഫ. ആര്‍ ബിന്ദു, വീണ ജോര്‍ജ് എന്നിവര്‍ സിപിഎമ്മിന്റെ പ്രതിനിധികളായും മന്ത്രിസഭയില്‍ ഉണ്ടാകും. 64 വര്‍ഷത്തിനുശേഷമാണ് സിപിഐയില്‍നിന്ന് ഒരു വനിതാ മന്ത്രി വരുന്നത്. കേരള ചരിത്രത്തില്‍ ആദ്യമായാണ് മൂന്നു വനിതകള്‍ മന്ത്രിസഭയില്‍ അംഗമാകുന്നത്. ഒന്നാം പിണറായി മന്ത്രിസഭയില്‍ രണ്ടു വനിതകള്‍ മന്ത്രിമാരായിരുന്നു.
 
Other News in this category

 
 




 
Close Window