Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അവഗണനയും അവഹേളനവുംസഹിക്കാതെ, ബി.ജെ.പിയിലേക്ക് വരൂ; ചെന്നിത്തലയ്ക്ക് ക്ഷണം
Reporter
പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടപ്പെട്ട കോണ്‍?ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് ക്ഷണിച്ച് സംസ്ഥാന യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ ഗണേഷ്.

അവഗണനയും അവഹേളനവും ഒക്കെ എന്തിന് ചെന്നിത്തലയും കൂട്ടരും സഹിക്കണമെന്നും നാണമുണ്ടങ്കില്‍ ചെന്നിത്തലയും കൂട്ടരും രാജിവെച്ച് ബി.ജെ.പിയില്‍ ചേരണമെന്നും ?ഗണേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനത്ത് പിണറായിയുടെ ഏകാധിപത്യം ചോദ്യം ചെയ്യാന്‍ സാധിക്കുക യുഡിഎഫിനോ സതീശനോ സുധാകരനോ അല്ല ബിജെപിക്കും കെ.സുരേന്ദ്രനും മാത്രമാണെന്നും ഗണേഷ് പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നുമാണുണ്ടായത്. കേരളത്തിന്റെ കാര്യത്തില്‍ രാഹുല്‍ ഗാന്ധി എംപിയായിരിക്കുന്ന സംസ്ഥാനം എന്ന താല്പര്യം കൂടി കോണ്‍ഗ്രസ് ഹൈക്കമാന്റിനുണ്ടാവുക സ്വാഭാവികം. തലമുറ മാറ്റം എന്നൊക്കെ പറഞ്ഞ് ചെന്നിത്തലയെ അങ്ങ് ഒഴിവാക്കി. ഒതുക്കിയും അവഗണിച്ചും ഒക്കെ ചെന്നിത്തലയ മാറ്റിനിര്‍ത്തുന്നത് തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ കണ്ടതാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ ചാണ്ടി നയിച്ചെന്ന് പറയുന്ന കോണ്‍ഗ്രസുകാരുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റത് കൊണ്ട് അതൊന്നും ചര്‍ച്ചയായില്ല. എന്തായാലും ചെന്നിത്തലയും കൂട്ടരും വെട്ടിനിരത്തപെട്ടിരിക്കുന്നു. ഈ അവഗണനയും അവഹേളനവും ഒക്കെ എന്തിന് ചെന്നിത്തലയും കൂട്ടരും സഹിക്കണം. നാണമുണ്ടങ്കില്‍ ചെന്നിത്തലയും കൂട്ടരും രാജിവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ച് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. കേരളത്തില്‍ പിണറായിയുടെ ഏകാധിപത്യം ചോദ്യം ചെയ്യാന്‍ സാധിക്കുക യുഡിഎഫിനോ സതീശനോ സുധാകരനോ അല്ല ബി ജെ പിക്കും കെ.സുരേന്ദ്രനും മാത്രമാണ്
 
Other News in this category

 
 




 
Close Window