Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ബ്ലാക്ക് ഫംഗസിനെക്കാള്‍ മാരകമാണു വൈറ്റ് ഫംഗസ്: ഇതു കോവിഡിനൊപ്പം വ്യാപിക്കുന്നു
Reporter
'നോട്ടിഫൈയബിള്‍ ഡിസീസ്' ആയി പല സംസ്ഥാനങ്ങളും ബ്ലാക് ഫംഗസിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനിടെ ആശങ്ക ഉയര്‍ത്തിക്കൊണ്ട് ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയായ വൈറ്റ് ഫംഗസ് രോഗവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബീഹാറിലെ പട്‌നയില്‍ നാല് വൈറ്റ് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് വിവരം. വൈറ്റ് ഫംഗസ് ബാധിതരുടെ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സൂചിപ്പിക്കുന്നു.

ബ്ലാക്ക് ഫംഗസിനെക്കാള്‍ നാലുമടങ്ങ് തീവ്രവും നിരവധി ലക്ഷണങ്ങളോട് കൂടിയതുമാണ് വൈറ്റ് ഫംഗസ്. ബ്ലാക്ക് ഫംഗസ് പോലെതന്നെ മ്യൂകോര്‍മൈസെറ്റസ് എന്ന ഫംഗസുകള്‍ ആണ് വൈറ്റ് ഫംഗസിനും കാരണമാകുന്നത്. ശ്വാസത്തിലൂടെ ഉള്ളില്‍ കിടക്കുന്ന ഫംഗസുകള്‍ പ്രധാനപ്പെട്ട അവയവങ്ങളെ ബാധിച്ച് സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്നു.
ചുമ, നെഞ്ചുവേദന, ശ്വാസംമുട്ടല്‍, നീര്‍ക്കെട്ട്, അണുബാധ, തുടര്‍ച്ചയായ തലവേദന എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ബ്ലാക് ഫംഗസിനെ പോലെ തന്നെ ആന്റി ഫംഗല്‍ മരുന്നുകള്‍ ഉപയോഗിച്ചാണ് വൈറ്റ് ഫംഗസും ചികിത്സിക്കുന്നത്. നിലവില്‍ ആന്റി ഫംഗല്‍ മരുന്നുകള്‍ക്ക് നേരിടുന്ന ക്ഷാമം വൈറ്റ് ഫംഗസ് ചികിത്സയില്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുമോ എന്ന ഭയവും ആരോഗ്യപ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നു.


മറ്റു പല രോഗങ്ങളേയും പോലെ പ്രതിരോധശേഷി കുറഞ്ഞവരെയാണ് വൈറ്റ് ഫംഗസ് പെട്ടെന്ന് പിടികൂടുക. സഹരോഗാവസ്ഥകള്‍ ഉള്ളവരും പ്രതിരോധ സംവിധാനത്തെ അമര്‍ത്തി വയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവരും വൈറ്റ് ഫംഗസ് പിടിപെടാന്‍ സാധ്യത കൂടുതല്‍ ഉള്ളവരാണ്. പ്രമേഹം, അര്‍ബുദം പോലെ തുടര്‍ച്ചയായി സ്റ്റിറോയ്ഡ് മരുന്നുകള്‍ കഴിക്കേണ്ട രോഗങ്ങള്‍ ഉള്ളവര്‍ക്കും അപകടസാധ്യതയേറെ. ബ്ലാക് ഫംഗസില്‍ നിന്നു വ്യത്യസ്തമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൈറ്റ് ഫംഗസ് പിടിപെടാന്‍ സാധ്യത കൂടുതലാണ്. വൃത്തിയില്ലാത്ത സാഹചര്യങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും വൈറ്റ് ഫംഗസ് സാധ്യത വര്‍ധിപ്പിക്കുന്നു.


ദീര്‍ഘകാലമായി ഓക്‌സിജന്‍ സപ്പോര്‍ട്ടില്‍ കഴിയുന്നവര്‍ക്കും വൈറ്റ് ഫംഗസ് ബാധിക്കാന്‍ ഇടയുണ്ട്. ഫംഗസിനാല്‍ മലിനമാക്കപ്പെട്ട വെള്ളത്തിലൂടെയും രോഗം പിടിപെടാം. ആശുപത്രിയില്‍ കഴിയുന്ന കോവിഡ് രോഗികളിലാണ് വൈറ്റ് ഫംഗസ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.


ഹ്യുമിഡിഫയറിലും ഓക്‌സിജന്‍ സിലിണ്ടറുകളിലും ഫില്‍റ്റര്‍ ചെയ്യാത്ത വെള്ളം ഉപയോഗിക്കുന്നത് കോവിഡ് രോഗികളെ വൈറ്റ് ഫംഗസ് ബാധിതരാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

വൈറ്റ് ഫംഗസ് ബാധിക്കപ്പെട്ട രോഗികള്‍ കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുമെങ്കിലും പരിശോധനയില്‍ നെഗറ്റീവ് ആകും. സിടി സ്‌കാനോ എക്‌സ്-റേയോ പോലുള്ള പരിശോധനകള്‍ വഴി മാത്രമേ രോഗനിര്‍ണയം സാധ്യമാകൂ. ശ്വാസകോശത്തെ മാത്രമല്ല നഖങ്ങള്‍, ചര്‍മം, വയര്‍,വൃക്ക, തലച്ചോര്‍, ലൈംഗികാവയവങ്ങള്‍, വായ എന്നിങ്ങനെ പല അവയവങ്ങളെയും വൈറ്റ് ഫംഗസ് ബാധിക്കാം.
 
Other News in this category

 
 




 
Close Window