Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിനെതിരേ പ്രതിഷേധവുമായി സിനിമാ താരങ്ങളും രംഗത്ത്
Reporter
ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. ലക്ഷദ്വീപ് നിവാസികളെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച ക്യാമ്പെയിനുകള്‍ക്ക് പിന്തുണയുമായി സിനിമാ താരങ്ങളടക്കം രംഗത്തെത്തി. വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എംപിമാരായ ബിനോയി വിശ്വവും എളമരം കരീമും രാഷ്ട്രപതിക്ക് കത്തയച്ചു. അതേസമയം, ലക്ഷദ്വീപില്‍നിന്നു വരുന്ന വാര്‍ത്തകള്‍ ഗൗരവമുള്ളതാണെന്നു മുഖ്യമന്ത്രി. ദ്വീപ് വാസികളുടെ സംസ്‌കാരത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന നീക്കം അംഗീകരിക്കാനാകില്ല.

ലക്ഷദ്വീപും കേരളവുമായി ദീര്‍ഘകാലത്തെ ബന്ധമാണുള്ളത്. ഇതു തകര്‍ക്കാന്‍ ഗൂഢശ്രമം നടക്കുന്നു. സങ്കുചിത താല്‍പര്യങ്ങള്‍ക്കു വഴങ്ങിയാണ് അത്തരം നിലപാടെടുക്കുന്നത്. അതില്‍നിന്ന് പിന്‍വാങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ പ്രഫുല്‍ പട്ടേല്‍ ഒന്നിനുപിറകേ ഒന്നായി ലക്ഷദ്വീപില്‍ കൊണ്ടുവന്ന ഉത്തരവുകളാണ് പരക്കെ ചോദ്യം ചെയ്യപ്പെടുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയും ഗുണ്ടാആക്ട് നടപ്പാക്കിയും തീരസംരക്ഷണ നിയമത്തിന്റെ പേരു പറഞ്ഞ് മല്‍സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചുകളഞ്ഞതുമെല്ലാമാണ് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതാണ് ഏറ്റവും ഒടുവിലുത്തേത്. അഡ്മിനിട്രേറ്ററുടെ നടപടികള്‍ക്കെതിരെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ദ്വീപിലെ വിദ്യാര്‍ഥി സംഘടനകള്‍ അടക്കമുളളവര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ദ്വീപ് ഡയറി ന്യൂസ് എന്ന പോര്‍ട്ടല്‍ കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയം തടഞ്ഞു.

വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എംപിമാരായ ബിനോയി വിശ്വവും എളമരം കരീമും രാഷ്ട്രപതിക്ക് കത്തയച്ചു.
ജനവികാരം പരിഗണിക്കാതെയുളള അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് എംപിമാര്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കിയത്.

അഡ്മിനിട്രേറ്ററുടെ പുത്തന്‍ പരിഷ്‌കാരങ്ങള്‍ക്കെതിരെ സിനിമാതാരങ്ങളടക്കം രംഗത്തെത്തി. സിനിമയ്ക്കുമപ്പുറം വര്‍ഷങ്ങളായി ലക്ഷദ്വീപിനോടുളള തന്റെ ബന്ധവും അടുപ്പവും തുറഞ്ഞു പറഞ്ഞാണ് നടന്‍ പൃഥ്വിരാജ് ദ്വീപ് വാസികള്‍ക്ക് പിന്തുണയുമായെത്തിയത്. അഡ്മിനിസ്‌ട്രേറ്ററുടെ വിചിത്രമായ പരിഷ്‌കാരങ്ങളില്‍ ഇവിടുത്തെ ജനസമൂഹം വലിയ ആശങ്കയിലാണ്. പരിഷ്‌കാരങ്ങള്‍ എപ്പോഴും ദ്വീപിലെ ജനങ്ങള്‍ക്ക് വേണ്ടിയാകണമെന്നാണ് പൃഥ്വിരാജിന്റെ ഫേസ് ബുക് പോസ്റ്റ്.
 
Other News in this category

 
 




 
Close Window