Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
ആരോഗ്യം
  Add your Comment comment
വായുവിലൂടെ അതിവേഗം പടരുന്നു: വിയറ്റ്‌നാമില്‍ തിരിച്ചറിഞ്ഞത് മനുഷ്യ സമൂഹത്തിനു മാരകമായ വകഭേദം
Reporter
ആശങ്ക ഉയര്‍ത്തി പുതിയ കോവിഡ് വകഭേദം വിയറ്റ്‌നാമില്‍ കണ്ടെത്തി. വായുവിലൂടെ അതിവേഗം പടരുന്ന വൈറസിനെയാണ് കണ്ടെത്തിയത്.

ഇന്ത്യയില്‍ അതിവേഗ രോഗവ്യാപനത്തിന് കാരണമായ B.1.617 വകഭേദത്തിന്റെയും യുകെ വകഭേദത്തിന്റെയും സങ്കരയിനമാണെന്ന് വിയറ്റ്‌നാമില്‍ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി ഗുയന്‍ തങ് ലോങ് അറിയിച്ചു.

ലോകാരോഗ്യ സംഘടന ഈ രണ്ട് വകഭേദങ്ങളും ആശങ്കാജനകമായ കോവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ സങ്കരയിനമാണിപ്പോള്‍ വിയറ്റ്നാമില്‍ സ്ഥിരീകരിച്ചത്.

നിലവില്‍ 6,700ല്‍ പരം കേസുകളും 47 മരണവുമാണ് വിയറ്റ്‌നാമില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ വകഭേദവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു എന്നതില്‍ ആരോഗ്യമന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.

പുതിയ വകഭേദം കൂടി കണ്ടെത്തിയതോടെ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് രാജ്യം. പരമാവധി എത്രയും പെട്ടെന്ന് എല്ലാവര്‍ക്കും വാക്സിന്‍ നല്‍കി കൊവിഡിനെ പിടിച്ചുകെട്ടാനാണ് വിയറ്റ്നാമിന്റെ ശ്രമം.

അതേസമയം, വിയറ്റ്നാമില്‍ പുതുതായി കണ്ടെത്തിയ വൈറസ് വകഭേദത്തെ കുറിച്ച് പഠിച്ചുവരുന്നതേയുള്ളൂവെന്ന് ലോകാരോഗ്യ സംഘടനയുടെ കൊവിഡിനെ കുറിച്ച് പഠിക്കുന്ന ടെക്നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ഖോവ് പ്രതികരിച്ചു.
 
Other News in this category

 
 




 
Close Window