Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
രണ്ടാം തരംഗത്തില്‍ കോവിഡ് ബാധിച്ചവരിലേറെയും 21 - 30 വയസ്സുകാര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Reporter
സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗം കൂടുതല്‍ ബാധിച്ചത് 21 നും 30 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. നിയമസഭയില്‍ ഐബി സതീഷ് എംഎല്‍എയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 21 നും 30 നും ഇടയില്‍ പ്രായമുള്ള 261232 പേര്‍ക്കാണ് രണ്ടാം തരംഗത്തില്‍ രോഗം ബാധിച്ചത്.

ഇതിന് പുറമെ 31 നും 40 നും ഇടയില്‍ പ്രായമുള്ള 252935 പേര്‍ക്കും 41 മുതല്‍ 50 വയസ് വരെയുള്ള 233126 പേര്‍ക്കും രോഗം ബാധിച്ചെന്നും മന്ത്രി പറഞ്ഞു. കൊവിഡിന്റെ രണ്ടാം തരംഗം കൂടുതലായും ചെറുപ്പക്കാരിലും മധ്യവയസ്‌കരിലുമാണ്. മരണനിരക്ക് ഏറ്റവും കൂടുതല്‍ 81 മുതല്‍ 90 വയസ് വരെ പ്രായമുള്ളവരിലാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 81 നും 90 നും ഇടയില്‍ പ്രായമുള്ള 17105 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 502 പേര്‍ മരിക്കുകയും ചെയ്തു. മരണ നിരക്ക് 2.93 ശതമാനമാണ്. 71 മുതല്‍ 80 വയസ് വരെ പ്രായമുള്ളവരില്‍ 1.94 ശതമാനവും 91 മുതല്‍ 100 വയസുവരെ പ്രായമുള്ളവരില്‍ 1.55 ശതമാനവുമാണ് മരണനിരക്ക്. മെയ് 31 വരെയുള്ള കണക്കുകളാണ് മന്ത്രി നിയമസഭയില്‍ വെച്ചത്.
 
Other News in this category

 
 




 
Close Window