Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ശനി, ഞായര്‍ കടുത്ത നിയന്ത്രണം: ബേക്കറിയും കള്ളുഷാപ്പും 7 മുതല്‍ 7 വരെ: ഹോട്ടലുകളില്‍ പാഴ്‌സല്‍ ഇല്ല, ബസ് ഇല്ല
Reporter
ലോക്ഡൗണിന്റെ ഭാഗമായി ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങള്‍. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് നടത്തില്ല. ഹോട്ടലുകളില്‍ പാഴ്‌സല്‍ നേരിട്ടു വാങ്ങാന്‍ അനുവദിക്കില്ല. രാവിലെ 7 മുതല്‍ രാത്രി 7 വരെ ഹോം ഡെലിവറി നടത്താം. ഈ ദിവസങ്ങളില്‍ അവശ്യമേഖലയിലുള്ളവര്‍ക്കു മാത്രമാണ് ഇളവ്.


ഭക്ഷ്യോല്‍പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍ ബൂത്തുകള്‍, മത്സ്യ, മാംസ വില്‍പന ശാലകള്‍, കള്ളു ഷാപ്പുകള്‍, ബേക്കറികള്‍ എന്നിവ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ. നിര്‍മാണ മേഖലയിലുള്ളവര്‍ക്കു മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം.
സംസ്ഥാനത്ത് 14,233 പേര്‍ക്കുകൂടി കോവിഡ്, 173 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 13.29% അത്യാവശ്യ സേവനം നടത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫിസിലുകളിലെ ജീവനക്കാര്‍ക്കു യാത്ര ചെയ്യാം. അടിയന്തര സേവനം നല്‍കുന്ന വ്യവസായ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാര്‍ക്കു തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ യാത്ര അനുവദിക്കും. ടെലികോം ഇന്റര്‍നെറ്റ് മേഖലകളിലുള്ളവര്‍ക്കും ഐടി മേഖലയിലുള്ളവര്‍ക്കും ഇളവുണ്ട്.

ആശുപത്രിയിലേക്കു പോകുന്നവര്‍ക്കും സഹായികള്‍ക്കും വാക്‌സീനെടുക്കാന്‍ പോകുന്നവര്‍ക്കും തിരിച്ചറിയില്‍ രേഖകള്‍ നല്‍കി യാത്ര ചെയ്യാം. വിമാനത്താവളത്തിലേക്കും റെയില്‍വെ സ്റ്റേഷനിലേക്കും പോകുന്നവര്‍ക്കു യാത്രാവിവരങ്ങള്‍ കാട്ടി യാത്ര ചെയ്യാം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത വിവാഹങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു നടത്താം.
 
Other News in this category

 
 




 
Close Window