Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
കുട്ടികളില്‍ കോവിഡ് ബാധിച്ചതായി ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചെയ്യേണ്ടത്
Reporter
രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കുട്ടികള്‍ക്ക് ഞങ്ങള്‍ ഒരു മരുന്നും റെക്കമന്റ് ചെയ്യുന്നില്ല. ഗുരുതരമല്ലാത്ത (മൈല്‍ഡ്) രോഗബാധയുള്ളവര്‍ക്ക് പനിയും അനുബന്ധ ലക്ഷണങ്ങളും കുറയ്ക്കുന്നതിനായി പാരസെറ്റമോള്‍ നല്‍കുന്നു. വയറിളക്കം ഉണ്ടെങ്കില്‍ നിര്‍ജലീകരണം തടയുന്നതിനായി ഒആര്‍എസും ധാരാളമായി പാനീയങ്ങള്‍ കുടിക്കാനും നിര്‍ദേശിക്കുന്നു. ഇതിനേക്കാള്‍ തീവ്രവും (മോഡറേറ്റ്) ഗുരുതരവും (സിവിയര്‍) ആയ അവസ്ഥകളില്‍ ചികിത്സ മുതിര്‍ന്നവരുടേത് പോലെ തന്നെ ആയിരിക്കും


കുട്ടികളില്‍ ശ്വാസ തടസം, വര്‍ധിച്ച ശ്വസനനിരക്ക്, ഭക്ഷണം കഴിക്കുന്നതിനെപ്പോലും തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ശക്തമായ ചുമ, ഓക്‌സിജന്റെ അളവ് കുറയല്‍ (ഹൈപ്പോക്‌സിയ), നിയന്ത്രണാതീതമായ പനി, സാധാരണമല്ലാത്ത ലക്ഷണങ്ങളായ തൊലിയിലെ തടിപ്പ്, അമിതമായ ഉറക്കം/ഉറക്കം തൂങ്ങല്‍ എന്നിവയുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക.
 
Other News in this category

 
 




 
Close Window