Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
40 വയസ്സില്‍ എത്തുമ്പോള്‍ സ്ത്രീകള്‍ നിര്‍ബന്ധമായും അഞ്ചു തരം ആരോഗ്യ പരിശോധനകള്‍ നടത്തണം
Reporter
നിരന്തരമായ ആരോഗ്യ പരിശോധനകള്‍ നേരത്തെയുള്ള രോഗ നിര്‍ണയത്തിനും രോഗങ്ങള്‍ തീവ്രമാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. നാല്പതുകളില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട 5 ആരോഗ്യ പരിശോധനകള്‍ ഇവയാണ്:

രക്തസമ്മര്‍ദം ഉയരുന്നത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും എല്ലാമുള്ള സാധ്യത വര്‍ധിപ്പിക്കും. ഭക്ഷണ ശീലത്തിലും ജീവിതശൈലിയിലും വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ തുടക്കത്തില്‍ ശ്രദ്ധിച്ചാല്‍ രക്തസമ്മര്‍ദം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയും. നിത്യവുമുള്ള വ്യായാമവും സഹായകമാണ്. രക്തസമ്മര്‍ദം അനിയന്ത്രിതമായി ഉയരുന്ന അവസ്ഥയില്‍ മാത്രമേ മരുന്നുകള്‍ ആവശ്യമായി വരൂ.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ബാധിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രണ്ട് അര്‍ബുദങ്ങളാണ് സ്തനാര്‍ബുദവും സെര്‍വിക്കല്‍ കാന്‍സറും. രണ്ടാഴ്ച കൂടുമ്പോള്‍ വീട്ടില്‍തന്നെ സ്തനങ്ങള്‍ പരിശോധിച്ച് മുഴകള്‍ ഒന്നും രൂപം കൊള്ളുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്. വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാമും പാപ് സ്മിയര്‍ പരിശോധനയും ചെയ്തു നോക്കണം.
നാല്പതുകളില്‍ എത്തുമ്പോള്‍ സ്ത്രീകളുടെ ശരീരത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് കുറഞ്ഞ് വരും. ഇത് എല്ലുകളില്‍ കാല്‍സ്യം അടിയുന്നതിനെ ബാധിക്കുകയും ഓസ്റ്റിയോപോറോസിസിലേക്ക് നയിക്കുകയും ചെയ്യും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഓസ്റ്റിയോപോറോസിസ് അധികമായി കണ്ടുവരുന്നത്. എല്ലുകളുടെ സാന്ദ്രത അറിയാന്‍ ഡെക്‌സ് സ്‌കാന്‍ സഹായകമാണ്.

തങ്ങളുടെ ഇരുപതുകളിലും മുപ്പതുകളിലും ഭക്ഷണ ശീലത്തെക്കുറിച്ച് വലിയ ശ്രദ്ധ പുലര്‍ത്താത്തവര്‍ നാല്‍പതുകളില്‍ പ്രമേഹബാധിതരാകാനുള്ള സാധ്യത കൂടുതലാണ്. അമിതവണ്ണമുള്ള സ്ത്രീകള്‍, ഗര്‍ഭിണികള്‍, ശാരീരികമായി അധികം അധ്വാനം ആവശ്യമില്ലാത്ത ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍, കുടുംബത്തില്‍ പ്രമേഹമുള്ള സ്ത്രീകള്‍ തുടങ്ങിയവര്‍ക്കും പ്രമേഹ സാധ്യതയുണ്ട്. 40ന് ശേഷം ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും പ്രമേഹ പരിശോധന നടത്തുന്നത് നന്നായിരിക്കും.
ഉയര്‍ന്ന കൊളസ്‌ട്രോള്‍ തോത് ഹൃദ്രോഗത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കാം. വിശദമായ ലിപിഡ് പ്രൊഫൈല്‍ എടുത്തു നോക്കിയ ശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മാറ്റങ്ങള്‍ ഭക്ഷണത്തിലും ജീവിതശൈലിയിലും വരുത്തേണ്ടതാണ്. ഒരു ഡെസി ലിറ്ററില്‍ 200 മില്ലിഗ്രാമില്‍ താഴെയാണ് കൊളസ്‌ട്രോള്‍ തോത് നില്‍ക്കേണ്ടത്.
 
Other News in this category

 
 




 
Close Window