Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ആരാധനാലയങ്ങള്‍ പൂര്‍ണമായി അടച്ചിടുക എന്നത് സര്‍ക്കാരിന്റെ ഉദ്ദേശ്യമല്ല: മുഖ്യമന്ത്രി
Reporter
കോവിഡ് രോഗബാധ കുറഞ്ഞ് ഏറ്റവും നല്ല സാഹചര്യം വരുമ്പോള്‍ ആദ്യം തന്നെ ആരാധനാലയങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇപ്പോഴത്തെ അവസ്ഥ നല്ല രീതിയില്‍ രോഗവ്യാപന തോത് കുറഞ്ഞുവരുന്നതായി കാണുന്നുണ്ട്. അടുത്ത ബുധനാഴ്ച വരെ നിലവിലെ സ്ഥിതി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗവ്യാപന തോത് കുറയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെങ്കിലും ഒരാഴ്ചക്ക് ശേഷമേ നിഗമനത്തില്‍ എത്താല്‍ സാധിക്കൂ. അതിനനുസരിച്ച് പിന്നീട് കുറച്ച് കൂടി ഇളവുകള്‍ നല്‍കൂ എന്നും അദ്ദേഹം പറഞ്ഞു.

ആരാധനാലയങ്ങള്‍ പൂര്‍ണ്ണമായി അടച്ചിടുക എന്നത് സര്‍ക്കാരിന്റെ ഉദ്ദേശ്യമല്ലെന്നും പലതിനും നമ്മള്‍ നിര്‍ബന്ധിതരായതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് വിവിധ മത സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ലോക്ഡൗണ്‍ ഘട്ടത്തില്‍ പുലര്‍ത്തിയ ജാഗ്രത തുടരണം. കര്‍ശനമായ മുന്‍കരുതല്‍ വേണം. ഇരട്ട മാസ്‌കുകള്‍ ധരിക്കാനും, ചെറിയ കൂടിച്ചേരലുകള്‍ ഒഴിവാക്കാനും വീടുകള്‍ക്ക് അകത്തും കരുതല്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
 
Other News in this category

 
 




 
Close Window