Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
കാന്‍സറിനു നാട്ടു മരുന്നു ചികിത്സിച്ച് പ്രശസ്തി നേടിയ വിവാദ നാട്ടുവൈദ്യന്‍ മോഹനന്‍ മരിച്ച നിലയില്‍
Reporter
മോഹനന്‍ വൈദ്യരെ (65) മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടില്‍, ശനിയാഴ്ച വൈകിട്ട് എട്ടു മണിയോടെയാണ് വൈദ്യരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസമായി ബന്ധുവീട്ടിലായിരുന്നു താമസം. രാവിലെ മുതല്‍ പനിയും മറ്റു ചില അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നു. വൈകിട്ടോടെ മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നെന്നും ബന്ധുക്കള്‍ പൊലീസിനു മൊഴി നല്‍കി.

മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികിത്സാരീതികളിലെ പ്രത്യേകതകൊണ്ടു പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞുനിന്ന ആളായിരുന്നു മോഹനന്‍ വൈദ്യര്‍. കോവിഡ് രോഗത്തിന് വ്യാജചികിത്സ നടത്തിയതിന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മോഹനന്‍ വൈദ്യരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വൈറസുകള്‍ ഇല്ല, മരണം ഇല്ല, കാന്‍സര്‍ എന്ന അസുഖമില്ല എന്നിങ്ങനെയുള്ള അവകാശവാദങ്ങള്‍ പല വേദികളിലും നടത്തി വിവാദങ്ങളില്‍ അകപ്പെട്ടയാളാണ് മോഹനന്‍.
 
Other News in this category

 
 




 
Close Window