Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
ആരോഗ്യം
  Add your Comment comment
കേരളത്തില്‍ ഭീതിയുമായി സിക്ക വൈറസ്: തമിഴ്‌നാട് പരിശോധന കര്‍ശനമാക്കി: കേന്ദ്രസംഘം കേരളത്തില്‍ പഠനത്തിന് എത്തുന്നു
Reporter
സിക പ്രതിരോധത്തിനു കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം. സാഹചര്യം നിരീക്ഷിക്കാന്‍ കേരളത്തിലേക്ക് ആറംഗ സംഘത്തെ അയച്ചു. സിക വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാന്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. തിരുവനന്തപുരവുമായി പങ്കിടുന്ന അതിര്‍ത്തികള്‍ അടച്ചു പരിശോധിക്കും.
സിക്ക: കരുതിയിരിക്കണമെന്ന് ആരോഗ്യ മന്ത്രി; എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം ചെക്‌പോസ്റ്റുകളില്‍ പ്രത്യേക സംഘത്തെയും തമിഴ്‌നാട് നിയോഗിച്ചു. തിരുവനന്തപുരത്ത് 13 പേര്‍ക്കു കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 14 ആയി. രോഗികളുടെ റൂട്ട് മാപ്പ് പരിശോധിക്കും. പനി ലക്ഷണമുള്ള അഞ്ചുമാസം വരെയായ എല്ലാ ഗര്‍ഭിണികളിലും വൈറസ് പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. രോഗംപരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് കൂടുതലാണെന്നത് ആശങ്കയാണ്.


19 പേരുടെ സാംപിളുകള്‍ പുണെയില്‍ പരിശോധനയ്ക്ക് അയച്ചതില്‍ 13 പേര്‍ പോസിറ്റീവെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ് എല്ലാവരും. ആദ്യമായി രോഗം സ്ഥിരീകരിച്ച 24കാരിക്കും ഏഴാം തീയതി ഇവര്‍ പ്രസവിച്ച കുഞ്ഞിനും പ്രശ്‌നങ്ങളൊന്നുമില്ല. വൈറസ് ബാധിച്ച എല്ലാവരും രോഗലക്ഷണങ്ങള്‍ മാറി വീട്ടിലേയ്ക്ക് മടങ്ങി. ലക്ഷണങ്ങളുള്ള ഗര്‍ഭിണികളില്‍ സിക സാന്നിധ്യം പരിശോധിക്കാനും രോഗബാധിതരുടെ യാത്രാചരിത്രം പരിശോധിക്കാനമാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
 
Other News in this category

 
 




 
Close Window