Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഇക്കുറിയും ഓണത്തിന് ആറന്മുളയില്‍ ആചാരം മാത്രം: വള്ളംകളി മത്സരമില്ല
Reporter
തിരുവോണ തോണി വരവേല്‍പ് ആചാരപരമായി നടത്താനും ആറന്മുള ഉതൃട്ടാതി വള്ളം കളി മത്സരമല്ലാതെ, ജലഘോഷയാത്രയായി നടത്താനും തീരുമാനം. ആറന്മുള ഉത്രട്ടാതി വള്ളംകളി, തിരുവോണത്തോണി വരവ്, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

ഓഗസ്റ്റ് 21 ന് തിരുവോണ തോണി വരവേല്‍പ്പ് ആചാരപരമായി 40 പേരെ പങ്കുടുപ്പിച്ചുകൊണ്ട് നടത്തും. കഴിഞ്ഞ വര്‍ഷം 20 പേര്‍മാത്രമാണ് തോണിയില്‍ പ്രവേശിച്ചിരുന്നത്. നിശ്ചയിക്കപ്പെട്ട എണ്ണം കൃത്യമായി പാലിക്കുന്നുണ്ടെന്ന് പള്ളിയോട സേവാസംഘത്തിന് പുറമേ ബന്ധപ്പെട്ട വകുപ്പുകളും ഉറപ്പു വരുത്തണം.
തിരുവോണ തോണിക്ക് അകമ്പടി സേവിക്കുന്നതിനായി 3 മേഖലയില്‍ നിന്ന് ഓരോ പള്ളിയോടങ്ങള്‍ എന്ന ക്രമത്തില്‍ 3 പള്ളിയോടങ്ങളെ പങ്കെടുക്കാന്‍ അനുവദിക്കും. ഓരോ പള്ളിയോടത്തിലും 40 പേര്‍ വീതം പങ്കെടുക്കും. പള്ളിയോടത്തിലും തിരുവോണത്തോണിയിലും പങ്കെടുക്കുന്നവര്‍ ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും എടുത്തിരിക്കണം. ഇതിന് പുറമേ ആര്‍ടിപിസിആര്‍ പരിശോധനയയില്‍ നെഗറ്റീവാണെന്ന് ഉറപ്പാക്കണം. രണ്ട് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇത് ബാധകമല്ല. തിരുവോണത്തോണിയിലും പള്ളിയോടത്തിലും വരുന്നവരില്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തു എന്ന് ഉറപ്പാക്കാന്‍ പ്രത്യേക വാക്‌സിനേഷന്‍ ക്യാംപ് ആരോഗ്യ വകുപ്പ് നേതൃത്വത്തില്‍ നടത്തും. ഇതിനാവശ്യമായ ലിസ്റ്റ് പള്ളിയോട സേവാസംഘം നല്‍കും.

ഉത്രട്ടാതി വള്ളം ഓഗസ്റ്റ് 25 ന് 3 പള്ളിയോടങ്ങള്‍ പങ്കെടുത്തുകൊണ്ട് ജല ഘോഷയാത്രയായി നടത്തുന്നതാണ്. ഇവര്‍ക്ക് ക്ഷേത്രക്കടവില്‍ വെറ്റപുകയില, മാല, അവല്‍, പ്രസാദം എന്നിവ നല്‍കി പള്ളിയോട സേവാസംഘം സ്വീകരിക്കും. മത്സര വള്ളം കളി ഉണ്ടാവില്ല.

പള്ളിയോട സേവാസംഘം ഭരണ സമിതി തിരഞ്ഞെടുപ്പ് കോവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്ന് മാറ്റി വച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് ഓഗസ്റ്റോടെ ഭരണ സമിതി തെരഞ്ഞെടുപ്പ് നടത്താന്‍ യോഗം തീരുമാനിച്ചു. പുതിയ ഭാരവാഹികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഓഗസ്റ്റ് പകുതിയോടെ വീണ്ടും അവലോകന യോഗം ചേര്‍ന്ന് അഷ്ടമി രോഹിണി വള്ളസദ്യ, വള്ളസദ്യ വഴിപാട് എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം എടുക്കും. എല്ലാചടങ്ങുകളിലും നിശ്ചയിക്കപ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.
 
Other News in this category

 
 




 
Close Window