Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
യുവതികള്‍ക്ക് അഭിനയിക്കാന്‍ അവസരം വാഗ്ദാനം: ഭീഷണിപ്പെടുത്തി ഷൂട്ട് ചെയ്തത് നഗ്നചിത്രങ്ങള്‍: പൂനംപാണ്ഡേ, ഷെര്‍ലിന്‍ ചോപ്ര നിരവധി പേര്‍
Reporter
നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ (45) അശ്ലീല സിനിമാ നിര്‍മാണക്കേസില്‍ 23 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അശ്ലീല ചിത്രങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി വിറ്റ് കോടികള്‍ സമ്പാദിച്ച കുന്ദ്ര, റാക്കറ്റിന്റെ മുഖ്യസൂത്രധാരനാണെന്നും ശില്‍പയ്ക്ക് ഇതില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു അറസ്റ്റ്.

സിനിമയും സീരിയലും ലക്ഷ്യമിട്ടെത്തുന്ന യുവതികള്‍ക്ക് അവസരം വാഗ്ദാനം ചെയ്തു ഷൂട്ടിങ്ങിനെത്തിച്ച ശേഷം, ഭീഷണിപ്പെടുത്തി അശ്ലീല രംഗങ്ങള്‍ ചിത്രീകരിക്കുകയാണു റാക്കറ്റിന്റെ രീതി. രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ആംസ് പ്രൈം കമ്പനി നിര്‍മിച്ച മൊബൈല്‍ ആപ് വഴിയാണ് വരിസംഖ്യ ഈടാക്കി വിഡിയോകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ഈ ആപ് പിന്നീട്, കുന്ദ്രയുടെ ബന്ധുവിന്റെ കെന്റിന്‍ എന്ന സ്ഥാപനത്തിന് വിറ്റെന്നാണ് നേരത്തേ അറസ്റ്റിലായ ഉമേഷ് കാമത്തിന്റെ മൊഴി.

കുന്ദ്രയുടെ മുന്‍ ജീവനക്കാരനായ ഉമേഷ്, വെബ് സീരീസില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം നഗ്‌നയായി ഓഡിഷനില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടതായി നടി സാഗരിക ഷോണ ആരോപിച്ചിട്ടുണ്ട്. അശ്ലീലചിത്രരംഗത്തേക്ക് തങ്ങളെ എത്തിച്ചത് രാജ് കുന്ദ്രയാണെന്നാരോപിച്ച് ഷെര്‍ലിന്‍ ചോപ്ര, പൂനം പാണ്ഡെ എന്നീ നടിമാരും രംഗത്തെത്തി.

വന്‍ വ്യവസായി, രാജസ്ഥാന്‍ റോയല്‍സ് മുന്‍ ഉടമ

ലണ്ടനില്‍ ജനിച്ചുവളര്‍ന്ന രാജ് കുന്ദ്ര 18-ാം വയസ്സ് മുതല്‍ ദുബായിലാണു താമസം. പിന്നീട് നേപ്പാളിലെത്തി ആഡംബര ഷാളുകളുടെ കയറ്റുമതി ആരംഭിച്ചു. വില കൂടിയ ലോഹങ്ങളുടെ ബിസിനസ്, കെട്ടിടനിര്‍മാണം, ഖനനം തുടങ്ങി പല മേഖലകളിലേക്കു പ്രവര്‍ത്തനം വ്യാപിച്ച കുന്ദ്ര സിനിമാ നിര്‍മാണത്തിനുള്ള ഫിനാന്‍സിങ്ങും തുടങ്ങി. സ്‌പോര്‍ട്‌സ്, റസ്റ്ററന്റ് മേഖലകളിലും നിക്ഷേപമുണ്ട്. രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ടീമിന്റെ ഉടമസ്ഥരില്‍ ഒരാളായിരുന്ന കുന്ദ്രയ്ക്ക് ഒത്തുകളി വിവാദത്തില്‍ വിലക്ക് നേരിടേണ്ടിവന്നു. ആദ്യഭാര്യ കവിതയുമായി പിരിഞ്ഞ ശേഷം 2009ലാണു ശില്‍പയെ വിവാഹം ചെയ്തത്.

അശ്ലീല റാക്കറ്റിനെ ഫെബ്രുവരിയിലാണ് പൊലീസ് കണ്ടെത്തിയത്. മോഡലും നടിയുമായ ഗെഹെന വസിഷ്ഠ് അടക്കം 6 പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഒരു യുവതി കുന്ദ്രയ്‌ക്കെതിരെ പരാതി നല്‍കി. അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെയാണ് അറസ്റ്റ്. അശ്ലീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയ്‌ക്കെതിരെയുള്ള രണ്ടാമത്തെ കേസാണിത്.
 
Other News in this category

 
 




 
Close Window