Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
 
 
ആരോഗ്യം
  Add your Comment comment
കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു: 24 മണിക്കൂറില്‍ 17,000 കടന്നു: മരണം 105
Reporter
കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,57,18,672 സാമ്പിളുകളാണ് പരിശോധിച്ചത്.

കോവിഡ് പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം 2318

എറണാകുളം 2270

കോഴിക്കോട് 2151

തൃശൂര്‍ 1983

പാലക്കാട് 1394

കൊല്ലം 1175

തിരുവനന്തപുരം 1166

കോട്ടയം 996

ആലപ്പുഴ 969

കണ്ണൂര്‍ 777

കാസര്‍കോട് 776

പത്തനംതിട്ട 584

വയനാട് 475

ഇടുക്കി 447

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,617 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,600 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 698 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2246, എറണാകുളം 2220, കോഴിക്കോട് 2129, തൃശൂര്‍ 1962, പാലക്കാട് 954, കൊല്ലം 1164, തിരുവനന്തപുരം 1087, കോട്ടയം 955, ആലപ്പുഴ 956, കണ്ണൂര്‍ 701, കാസര്‍കോട് 761, പത്തനംതിട്ട 565, വയനാട് 465, ഇടുക്കി 435 എന്നിങ്ങനെയാണു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
 
Other News in this category

 
 




 
Close Window