Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഓണത്തിന് എല്ലാവര്‍ക്കും ഭക്ഷ്യകിറ്റ്: ജൂലൈ 31ന് വിതരണം ആരംഭിക്കുന്ന കിറ്റില്‍ 13 ഇനം സാധനങ്ങള്‍
Reporter
സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തെ ജൂലൈ 31 മുതല്‍ ആരഭിക്കും. റേഷന്‍ കടകള്‍ വഴിയാണ് സൗജന്യ റേഷന്‍ വിതരണം ചെയ്യുക.


ഓഗസ്റ്റ് പതിനാറിന് മുമ്പ് ഓണക്കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ജൂണ്‍ മാസത്തിലെ കിറ്റ് വിതരണം ഈ മാസം 28 ഓടെ പൂര്‍ത്തിയാക്കാനും ഭക്ഷ്യ സിവില്‍ സപ്ലൈസ് ഡയറക്റ്റര്‍ റേഷന്‍ കടകള്‍ക്ക് നിര്‍ദേശം നല്‍കി.

Read Also: ഓണക്കിറ്റ് വിതരണം ആഗസ്റ്റ് ഒന്ന് മുതല്‍; ചിലവ് 450 കോടി; മന്ത്രി ജി ആര്‍ അനില്‍

ഈ മാസം 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ മഞ്ഞ കാര്‍ഡുടമകള്‍ക്കും (എ.എ.വൈ.), ഓഗസ്റ്റ് 4 മുതല്‍ 7 വരെ പിങ്ക് കാര്‍ഡുടമകള്‍ക്കും (പി.എച്ച്.എച്ച്.), നീല കാര്‍ഡുടമകള്‍ക്ക് (എന്‍.പി.എസ്.) ഓഗസ്റ്റ് 9 മുതല്‍ 12 വരെയും, വെള്ള കാര്‍ഡുക്കാര്‍ക്ക് ഓഗസ്റ്റ് 13, 14, 16 തീയതികളിലുമാണ് കിറ്റ് വിതരണം ചെയ്യുക. കേരളത്തിലെ 86 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ മുന്‍പ് തന്നെ അറിയിച്ചിരുന്നു.

ഇത്തവണ ഓണക്കിറ്റില്‍ എന്തൊക്കെ?
13 തരം സാധനങ്ങളാണ് ഇത്തവണത്തെ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തുന്നത്. ഏകദേശം 440 റോപ്പയുടെ സാധനങ്ങളാണ് ഓണക്കിറ്റില്‍ ഉണ്ടാവുക. സാധനങ്ങള്‍ കിറ്റാക്കി എത്തിക്കുന്നത് ഉള്‍പ്പടെയുള്ള കയറ്റിറക്കു കൂലിയടക്കം ഒരു കിറ്റിന് 488.95 രൂപയാകും. ഓരോ കിറ്റും വിതരണം ചെയ്യുന്ന റേഷന്‍ കട ഉടമയ്ക്ക് അഞ്ച് രൂപ കമ്മീഷന്‍ നല്‍കാനാണ് തീരുമാനം. മൊത്തം 420.50 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. സപ്ലൈകോ നല്‍കിയിരിക്കുന്ന ശുപാര്‍ശ ലിസ്റ്റ് പ്രകാരം സാധനങ്ങള്‍ ഇട്ട് നല്‍കുന്ന 12 രൂപ വിലയുള്ള തുണി സഞ്ചിയുള്‍പ്പടെ സാധനങ്ങള്‍ ഇവയാണ്.

സേമിയ ( 18 രൂപയുടെ ഒരു കവര്‍ )
മിഠായി ( 20 എണ്ണം ഒരു രൂപ വീതം വിലയുള്ളത്)
ഗോതമ്പ് നുറുക്ക് / ആട്ട ( ഒരു കിലോ, വില 43 രൂപ)
വെളിച്ചെണ്ണ/ തവിടെണ്ണ ( അരലിറ്റര്‍ 106 രൂപ)
പഞ്ചസാര (ഒരു കിലോ ,വില 39 രൂപ)
തേയില (100 ഗ്രാം 26.50 രുപ)
സാമ്പാര്‍ പൊടി ( 100 ഗ്രാം 28 രൂപ)
മുളക് പൊടി ( 100 ഗ്രാം വില 25 രൂപ)
മല്ലിപ്പൊടി (100 ഗ്രാം വില 17 രൂപ)
മഞ്ഞള്‍പ്പൊടി (100 ഗ്രാം വില 18 രൂപ)
ചെറുപയര്‍/ വന്‍പയര്‍ (അരക്കിലോ 44 രൂപ)
ശബരി വാഷിങ് സോപ്പ് ( 22 രൂപ വിലയുള്ളത് ഒന്ന്)
ശബരി ബാത്ത് സോപ്പ് ( 21 രൂപ വിലയുള്ളത് ഒന്ന്)
 
Other News in this category

 
 




 
Close Window