Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
ആരോഗ്യം
  Add your Comment comment
പെരുന്നാളിനു മൂന്നു ദിവസം ഇളവു കിട്ടിയ ശേഷം മലപ്പുറത്ത് 24 മണിക്കൂറില്‍ വൈറസ് ബാധിതര്‍ നാലായിരം
Reporter

സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം വീണ്ടും ഇരുപതിനായിരം കടന്നു. മലപ്പുറത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായത്. ഇന്ന് 4037 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. മറ്റ് ജില്ലകളെക്കാള്‍ ഏറെ കൂടുതലാണ് മലപ്പുറത്തെ രോഗികളുടെ എണ്ണം. കഴിഞ്ഞ ദിവസം 1779 പേര്‍ക്കായിരുന്നു മലപ്പുറത്ത് കോവിഡ്. മലപ്പുറം കൂടാതെ നാല് ജില്ലകളിലാണ് ഇന്ന് രണ്ടായിരത്തിന് മുകളില്‍ കേസുകള്‍ സ്ഥിരീകരിച്ചത്. തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115 എന്നിങ്ങനെയാണ് രോഗികള്‍ കൂടുതലായ ജില്ലകള്‍. സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 13,415 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,326 ആയി. കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,914 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

 
Other News in this category

 
 




 
Close Window