സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മറ്റ് പിന്നോക്ക സമുദായങ്ങളുടെ (ഒബിസി) സ്വന്തം പട്ടിക തയ്യാറാക്കാന്‍ അനുമതി നല്കുന്ന ബില്‍ ലോക്സഭ ഇന്ന് പാസാക്കി. ഈ പട്ടിക കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായേക്കാം. ഭരണഘടനാ ഭേദഗതി ബില്‍ 385 വോട്ടിനാണ് പാസായത്. ആരും എതിര്‍ത്തില്ല.
2021 ലെ സെന്‍സസില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ മാത്രമേ ജാതി അടിസ്ഥാനത്തില്‍ പട്ടികയില്‍ ഉള്‍പ്പെടുകയുള്ളൂ എന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കണക്കിലെടുത്ത് ബിഹാര്‍ പോലുള്ള ചില സംസ്ഥാനങ്ങള്‍ ജാതി അടിസ്ഥാനമാക്കിയുള്ള അവരുടേതായ സര്‍വേകള്‍ നടത്താന്‍ പോകുന്നു എന്ന വര്‍ത്തകള്‍ക്കിടെ ആണ് ബില്‍ പാസാകുന്നത് |