Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
രാജ്യസഭയില്‍ ഹെഡ്മാഷായി നരേന്ദ്രമോദി: സഭയില്‍ ഹാജരാകാത്തവരുടെ പേരു നല്‍കാന്‍ ആവശ്യപ്പെട്ടു
Reporter
രാജ്യസഭയില്‍ ഇല്ലാതിരുന്ന ബി.ജെ.പി അംഗങ്ങളുടെ പട്ടിക തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. തിങ്കളാഴ്ച ട്രൈബ്യൂണല്‍ ഭേദഗതി ബില്ല് വോട്ടിനിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്ന സമയത്ത് സഭയില്‍ ഇല്ലാതിരുന്ന അംഗങ്ങളുടെ പേരുകളാണ് മോദി ആവശ്യപ്പെട്ടത്.

പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയോട് പേരുകള്‍ അറിയിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ഇന്നലെ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനിടെ എം.പിമാരുടെ പാര്‍ലമെന്റിലെ പ്രകടനത്തെക്കുറിച്ച് പരാമര്‍ശിച്ച ശേഷമാണ് പ്രധാനമന്ത്രി പേരുകള്‍ ആവശ്യപ്പെട്ടത്. അതേസമയം പ്രമേയം സഭ തള്ളിയിരുന്നു.

പ്രധാന നിയമനിര്‍മ്മാണങ്ങള്‍ നടക്കുന്നതിനാല്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സഭയില്‍ ഉണ്ടാകണമെന്ന് ബി.ജെ.പി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. സൗജന്യ ചികിത്സയ്ക്കുള്ള ആയുഷ്മാന്‍ ഭാരത് ഗോള്‍ഡന്‍ കാര്‍ഡ് എല്ലാ പാവപ്പെട്ടവര്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി എം.പിമാരോട് ആവശ്യപ്പെട്ടു. പോഷകാഹാര കുറവ് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും സൗജന്യ റേഷന്‍ നല്‍കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതിയെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം പറഞ്ഞു.

അതിനിടെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നലെയും പ്രതിപക്ഷം പെഗസസ്, കര്‍ഷക സമരം, ഇന്ധനവില വര്‍ദ്ധന തുടങ്ങിയവ ഉയര്‍ത്തി പ്രതിഷേധിച്ചു. പ്രതിഷേധ സൂചകമായി കറുത്ത ബാന്‍ഡ് അണിഞ്ഞാണ് പ്രതിപക്ഷ എം.പിമാര്‍ സഭയിലെത്തിയത്.
 
Other News in this category

 
 




 
Close Window