Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലേറിയ ശേഷം കശ്മീരിലൂടെ ഇന്ത്യയിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറുന്നതായി റിപ്പോര്‍ട്ട്
Reporter
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെ ജമ്മു കശ്മീരിലേക്കു ഭീകരര്‍ നുഴഞ്ഞുകയറുന്നുവെന്നു റിപ്പോര്‍ട്ട്. ഭീകരരുടെ ആറ് ഗ്രൂപ്പുകളെങ്കിലും കശ്മീര്‍ താഴ്വരയിലേക്കു നുഴഞ്ഞുകയറിയിട്ടുണ്ടെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.
ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാനെ ഉപയോഗിക്കില്ല; നല്ല ബന്ധം ആഗ്രഹിക്കുന്നു: താലിബാന്‍ നിയന്ത്രണരേഖയ്ക്കു സമീപത്തെ ക്യാംപുകളില്‍ 300 ഭീകരര്‍ എത്തിയെന്നു വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചിപ്പിക്കുന്നു. കശ്മീര്‍ താഴ്വരയിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഒരു ഉദ്യോഗസ്ഥന്‍ പറയുന്നത് ഇങ്ങനെ. 'ഞങ്ങളും ജാഗ്രതയിലാണ്. രണ്ടാഴ്ച മുന്‍പ് കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തതിനുശേഷം, സോഷ്യല്‍ മീഡിയ അഭിനന്ദന സന്ദേശങ്ങളാല്‍ നിറയുന്നു.'

'കഴിഞ്ഞ ഒരു മാസമായി എല്ലാ ദിവസവും, സുരക്ഷാ സേനയ്ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു'. ഈ വര്‍ഷം ഫെബ്രുവരിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം ഉപേക്ഷിക്കപ്പെട്ട ലോഞ്ച് പാഡുകളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window