Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
രമേശ് ചെന്നിത്തലക്കെതിരേ ആഞ്ഞടിക്കുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
Reporter
കോട്ടയത്ത് ഡിസിസി വേദിയിലെത്തി സംസ്ഥാന നേതൃത്വത്തെ മുള്‍ മുനയില്‍ നിര്‍ത്തിയാണ് ഇന്നലെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിച്ചത്. ആ വേദിയില്‍ നേരിട്ടുള്ള തിരിച്ചടിക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തയ്യാറായിരുന്നില്ല. ഒരു ദിവസം പിന്നിടുമ്പോള്‍ നേരിട്ട് രമേശ് ചെന്നിത്തലക്കെതിരെ ആഞ്ഞടിക്കുകയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പറഞ്ഞതില്‍ ചെന്നിത്തലയ്ക്കു പശ്ചാത്തപിക്കേണ്ടി വരുമെന്ന് കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുറന്നടിച്ചു.

ഉമ്മന്‍ചാണ്ടിയെ അവഗണിക്കുന്ന പ്രശ്‌നമില്ല. അക്കാര്യത്തില്‍ ആരും തര്‍ക്കിക്കേണ്ട കാര്യമില്ല. കേരളത്തിലെ മുഴുവന്‍ നേതൃത്വത്തിലും പ്രവര്‍ത്തകര്‍ക്കും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായം ആകും ഉണ്ടാവുക. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ പിന്നില്‍ ഒളിക്കുന്ന നിലപാടും ആരും എടുക്കണ്ട എന്ന് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ കുറിച്ച് ഉള്ള ചോദ്യത്തിന് മറുപടിയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

രമേശ് ചെന്നിത്തല ഇന്നലെ കോട്ടയം ഡിസിസിയില്‍ നടത്തിയ പ്രതികരണം എല്ലാ അതിരുകളും ലംഘിക്കുന്നതാണ് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എല്ലാ പാര്‍ട്ടിയിലും പ്രതികരിക്കുന്നതിന് പരിധിയുണ്ട്. ഞാനാ പരിധിക്ക് അപ്പുറത്തേക്ക് പോകുന്നില്ല. പ്രവര്‍ത്തകരുടെ മനസ്സില്‍ മുറിവേല്‍പ്പിക്കുന്ന നടപടി നേതാക്കളുടെ ഭാഗത്ത് ഉണ്ടാകാന്‍ പാടില്ല. ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞു ഇന്നലെ പറഞ്ഞ കാര്യങ്ങളൊന്നും അംഗീകരിക്കാനാവില്ല എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുറന്നടിച്ചു.
രമേശ് ചെന്നിത്തലക്കെതിരെ നേരിട്ടുള്ള ആക്രമണത്തിന് തയ്യാറാക്കുമ്പോഴും ഉമ്മന്‍ചാണ്ടിയെ പുകഴ്ത്താന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മടിക്കുന്നില്ല. ഉമ്മന്‍ചാണ്ടി അറിഞ്ഞാണ് ഇന്നലെ ചെന്നിത്തല പ്രസംഗിച്ചത് എന്ന് വിശ്വസിക്കുന്നില്ല. ആര്‍ക്കും നാവില്ലാത്തതുകൊണ്ടോ വാക്ക് ഇല്ലാത്തതുകൊണ്ടല്ല കൂടുതല്‍ പറയാത്തത് എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്നറിയിപ്പു നല്‍കുന്നു.

ഇന്നലത്തെ ചടങ്ങ് ഒരു പുതിയ തുടക്കം ആയിരുന്നു. അവിടെ പ്രോത്സാഹനം നല്‍കേണ്ടത് പകരം ഈ രൂപത്തില്‍ സംസാരിച്ചാല്‍ എവിടെ പോയി നില്‍ക്കും. ഇതിനൊരു അന്ത്യം ഉണ്ടാകണ്ടെ. പുതിയ നേതൃത്വത്തിന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കുക അല്ലേ വേണ്ടത് എന്നും തിരുവഞ്ചൂര്‍ ചോദിക്കുന്നു. അതിനുപകരം കണ്ണുകെട്ടി കല്ലെടുത്ത് എറിയുക അല്ല വേണ്ടത് എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അവിടെ കൂടിയ മുഴുവനാളുകളുടെയും അഭിപ്രായം അതായിരുന്നു എന്നും തിരുവഞ്ചൂര്‍ പറയുന്നു. തീ കെടുത്താന്‍ വരുന്നവര്‍ പന്തംകൊളുത്തി ആളി കത്തിക്കരുത് എന്നും അദ്ദേഹം വ്യക്തമാക്കി.

രമേശ് ചെന്നിത്തലയെ തള്ളിപ്പറഞ്ഞു സംസാരിക്കുമ്പോഴും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുകയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്രതിപക്ഷ നേതാവ് പറഞ്ഞ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇത്തരം സ്ഥലങ്ങള്‍ കലാപവേദികളാക്കുകയല്ല ചെയ്യേണ്ടത്. തുടക്കത്തില്‍ തന്നെ കല്ലുകടി എന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലായിരുന്നു.
അവിടെ കൂടിയിരുന്ന ഒരു കൊച്ചുകുട്ടി പോലും അങ്ങനെയൊരു സാഹചര്യം ആഗ്രഹിക്കുന്നില്ല. അവര്‍ ആഗ്രഹിക്കാത്ത സാഹചര്യം അവരുടെ തലയില്‍ കെട്ടി വയ്ക്കുന്നത് ശരിയാണോ എന്നും തിരുവഞ്ചൂര്‍ ചോദിക്കുന്നു.
 
Other News in this category

 
 




 
Close Window