Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ക്വറന്റീന്‍ ലംഘിച്ചാല്‍ സ്വന്തം ചെലവില്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറേണ്ടിവരുമെന്ന് മുഖ്യമന്ത്രി
Reporter
കേരളത്തില്‍ ക്വറന്റീന്‍ ലംഘിച്ചാല്‍ സ്വന്തം ചെലവില്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗപ്രതിരോധം ഊര്‍ജ്ജിതമാക്കാന്‍ അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്താണ് ഇത് നടപ്പിലാക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണത്തിനു ശേഷം ഭയപ്പെട്ടതുപോലെ രോഗവ്യാപനം ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വളരെ വേഗത്തില്‍ തന്നെ സംസ്ഥാനത്തെ രോഗവ്യാപനം പിടിച്ചുകെട്ടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കോവിഡ് പ്രതിരോധത്തിന് എല്ലാവരും പോരാളികളാകണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി ബി ദ വാരിയര്‍ എന്ന പുതിയ പ്രചരണ പരിപാടിക്ക് മുഖ്യമന്ത്രി തുടക്കമിട്ടു. ആരോഗ്യമന്ത്രി വീണാ ജോര്‍ജും സന്നിഹിതയായിരുന്നു. സ്വയം പ്രതിരോധമാണെന്ന് ഏറ്റവും പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ആഴ്ചകളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window