Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ഒരു ഡോസ് വാക്‌സിന്‍ എടുത്താല്‍ മരണം സംഭവിക്കില്ലെന്ന് 96 ശതമാനം ഉറപ്പ്: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്
Reporter
കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. വാക്‌സിന്റെ രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനം ഫലപ്രദമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

ഏപ്രില്‍ മേയ് മാസത്തിലെ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഉണ്ടായ മിക്ക മരണങ്ങളും വാക്‌സിന്‍ എടുക്കാത്തത് കൊണ്ടാണ്. 2021 ഏപ്രില്‍ 18നും ഓഗസ്റ്റ് 15നും ഇടയിലുള്ള വിവരങ്ങള്‍ വിശകലനം ചെയ്തു കൊണ്ട് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. കോവിഡ് മരണങ്ങള്‍ കുറക്കാന്‍ വാക്‌സിനേഷന് സാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് വാക്‌സിന്‍ എല്ലാ പ്രായക്കാരിലും ഫലപ്രദമാണെന്നും ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

ഉത്തരവാദിത്വത്തോടെ യാത്രചെയ്യാന്‍ ശീലിക്കണം

രാജ്യത്ത് രോഗം പടരാതിരിക്കാന്‍ ആഘോഷങ്ങള്‍ ചുരുക്കേണ്ടി വരും. ഉത്തരവാദിത്തമുള്ള യാത്രകള്‍ ജനങ്ങള്‍ പരിശീലിക്കണമെന്നും ബല്‍റാം ഭാര്‍ഗവ പറഞ്ഞു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വന്‍ ജനക്കൂട്ടം കണ്ടു വന്നിരുന്നു. ഇത് പരാമര്‍ശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

അതേസമയം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും കോവിഡില്‍ നിന്ന് പൂര്‍ണ സംരക്ഷണം നല്‍കുന്നുവെന്ന് നീതി ആയോഗ് അംഗവും കോവിഡ് ടാസ്‌ക് ഫോഴ്സ് മേധാവിയുമായ ഡോ വി കെ പോള്‍ പറഞ്ഞു.

രാജ്യത്ത് അതിവേഗത്തില്‍ തന്നെ വാക്‌സിനേഷന്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. മേയ് മാസത്തില്‍ പ്രതിദിനം 20 ലക്ഷം കോവിഡ് വാക്‌സിനേഷനുകളാണ് നല്‍കിയിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ ആയപ്പോള്‍ ഇത് 78 ലക്ഷത്തിലെത്തിയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window