Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
യൂണിവേഴ്‌സിറ്റി സിലബസില്‍ സവര്‍ക്കറുടെയു ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങള്‍: വിമര്‍ശനം, വിവാദം
Reporter
കണ്ണൂര്‍ സര്‍വകലാശാലയിലെ എം.എ പൊളിറ്റിക്‌സ് ആന്റ് ഗവേണന്‍സ് കോഴ്‌സ് സിലബസില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് കാവിവത്കരണമല്ലെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍.

സിലബസ് പൂര്‍ണമല്ലെന്നും രണ്ടംഗ സമിതി ഇതിനെക്കുറിച്ച് പഠിക്കുമെന്നും വി.സി ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി. യൂണിവേഴ്‌സിറ്റിക്ക് പുറത്ത് നിന്നുള്ള പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകരായ ജെ പ്രഭാഷ്, പ്രൊഫ. പവിത്രന്‍ എന്നിവര്‍ക്കാണ് ചുമതല

സമിതി അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ട് പഠിച്ച ശേഷം സിലബസ് പിന്‍വലിക്കണോയെന്ന് തീരുമാനിക്കുമെന്നും വിസി അറിയിച്ചു.

വിവാദമായതിന് പിന്നാലെ സര്‍വകലാശാല സിലബസില്‍ ആര്‍.എസ്.എസ്. നേതാവ് ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തിയ നടപടി താത്കാലികമായി മരവിപ്പിച്ചിരുന്നു.

അതേസമയം കണ്ണൂര്‍ സര്‍വകലാശാലയിലെ പുസ്തക വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വിഷയം പരിശോധിക്കും.

സിലബസ് മരവിപ്പിക്കണമോയെന്ന് വി.സിയുടെ വിശദീകരണത്തിന് ശേഷം തീരുമാനിക്കുമെന്നും മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. സിലബസ് പഠിപ്പിച്ച് തുടങ്ങിയിട്ടില്ല. വിഷയം പക്വതയോടെ കൈകാര്യം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window