Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കൊല്ലം സ്വദേശിനിയെ മദ്യവും ലഹരിവസ്തുക്കളും നല്‍കി കോഴിക്കോടുള്ള 4 പേര്‍ ചേര്‍ന്നു ബലാത്സംഗം ചെയ്തു
Reporter
ചേവായൂരില്‍, കൊല്ലം സ്വദേശിയായ യുവതിയെ മദ്യവും ലഹരിവസ്തുക്കളും നല്‍കി 4 പേര്‍ ചേര്‍ന്നു പീഡിപ്പിച്ചു. അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവര്‍ സംഭവത്തില്‍ അറസ്റ്റിലായി. ടിക്ടോക് വഴിയാണ് 2 വര്‍ഷം മുന്‍പ് യുവതി അജ്‌നാസിനെ പരിചയപ്പെട്ടത്.

കഴിഞ്ഞദിവസം കോഴിക്കോട്ടെത്തിയ യുവതിയെ ചേവായൂരിലെ ഫ്‌ലാറ്റിലെത്തിച്ചു പീഡിപ്പിച്ച് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. അവശനിലയിലായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണെന്നു പൊലീസ് പറഞ്ഞു.
മറ്റുരണ്ട് പേര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. നടന്നത് ക്രൂര പീഡനമെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായ രണ്ട് പേരെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും. മയക്കുമരുന്ന് നല്‍കിയ ശേഷം യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് വിവരം. അബോധാവസ്ഥയിലായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം രാത്രിയാണ് പീഡനം നടന്നത്. അജ്‌നാസ് യുവതിയെ ടിക്ടോക്ക് വഴിയാണ് പരിചയപ്പെടുന്നത്. പിന്നീട് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. ഇവരെ കാറിലാണ് ഫ്‌ലാറ്റിലെത്തിച്ചത്. പിന്നീട് നാല് പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. യുവതിക്ക് മദ്യവും മയക്കുമരുന്നും നല്‍കി അര്‍ധമയക്കത്തിലാക്കിയായിരുന്നു പീഡനമെന്ന് പൊലീസ് പറഞ്ഞു.

യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മെഡിക്കല്‍ പരിശോധനയില്‍ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി. യുവതിയുടെ മൊഴിയെടുത്തു.
 
Other News in this category

 
 




 
Close Window