Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സ്ത്രീകള്‍ പ്രസവിക്കാനുള്ളവരാണ്: മന്ത്രിയാവാന്‍ സ്ത്രീകളുടെ ആവശ്യമില്ല: യഥാര്‍ഥ മുഖം പുറത്തു കാട്ടി താലിബാന്‍
Reporter
താലിബാന്‍ ഭരണത്തിനെതിരെ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ വീണ്ടും സ്ത്രീവിരുദ്ധ പ്രസ്താവനയുമായി വക്താവ് സയദ് സക്കീറുള്ള ഹാഷ്മി. മന്ത്രിമാരാകാന്‍ സ്ത്രീകളുടെ ആവശ്യമില്ല, പ്രസവിക്കാനുള്ളവരാണ് അവര്‍ എന്നായിരുന്നു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവിന്റെ പ്രതികരണം.

താലിബാന്‍ മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യമില്ലെന്നതിനെ സംബന്ധിച്ച ചോദ്യത്തിനായിരുന്നു ഹാഷ്മിയുടെ പ്രതികരണം. ടോളോ ന്യൂസിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താലിബാന്‍ വക്താവിന്റെ ഈ വാക്കുകള്‍.
ഹാഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ: 'ഒരു സ്ത്രീക്ക് ഒരിക്കലും മന്ത്രിയാകാന്‍ സാധിക്കില്ല. കാരണം അവരുടെ കഴുത്തിലൊരു ഭാരം ചുമത്തുന്നതു പോലെയാണ് അത്. അവര്‍ക്ക് അത് താങ്ങാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ മന്ത്രിസഭയില്‍ സ്ത്രീകള്‍ ആവശ്യമില്ല. ഗര്‍ഭം ധരിക്കാനും കുഞ്ഞിനു ജന്മം നല്‍കുന്നതിനും മാത്രമാണ് സ്ത്രീകള്‍. പ്രതിഷേധം നടത്തുന്നവര്‍ യഥാര്‍ഥ അഫ്ഗാന്‍ വനിതകളുടെ പ്രതിനിധികളല്ല.'

ആഗോളതലത്തില്‍തന്നെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയാണ് താലിബാന്‍ മന്ത്രിമാരില്‍ പ്രധാനികളായി നിയമിച്ചിരിക്കുന്നത്. സ്ത്രീകളെ തൊഴില്‍ ചെയ്തു ജീവിക്കുന്നതില്‍നിന്ന് വിലക്കില്ലെന്ന് താലിബാന്‍ അധികാരത്തിലെത്തുമ്പോള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അഫ്ഗാനില്‍നിന്നും പുറത്തുവരുന്നത് വിപരീത വാര്‍ത്തകളാണെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
Other News in this category

 
 




 
Close Window