Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മയക്കു മരുന്നു നല്‍കി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റല്‍: ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പാലാ എംഎല്‍എ മാണി സി. കാപ്പന്റെ പിന്തുണ
Reporter
പാലാ ബിഷപ്പിന്റെ നാര്‍ക്കോടിക് ജിഹാദ് പരാമര്‍ശത്തെ പിന്തുണച്ച് മാണി സി. കാപ്പന്‍ എം.എല്‍.എ. ബിഷപ്പിന്റെ പരാമര്‍ശം ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്നും ഒരു മതത്തെയും കുറ്റപ്പെടുത്തിയിട്ടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. സമുദായങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയാണ് ബിഷപ്പിന്റെ പരാമര്‍ശമെന്നും മാണി സി. കാപ്പന്‍ വ്യക്തമാക്കി.

പാലാ ബിഷപ്പിന്റെ വിദ്വേഷ പരാമാര്‍ശത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. കേരളത്തിലെ ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുകകയെന്ന ലക്ഷ്യത്തോടെയാണ് നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയായി മാറ്റുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു.

സമൂഹത്തെ ഭിന്നിപ്പിക്കുന്ന തലത്തിലേക്ക് വിഷയം വളര്‍ത്തരുത്. കുഴപ്പം ഉണ്ടാക്കാന്‍ മാത്രമായി വന്നിരിക്കുന്ന ചില ആളുകള്‍ക്ക് അവസരം നല്‍കരുതെന്നും വിഡി സതീശന്‍ പറഞ്ഞു. ഇരുവിഭാഗങ്ങളും ആ അജണ്ടയില്‍ പെട്ടുപോകരുത്. നിയന്ത്രണം വിട്ടുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്നുണ്ടായാലും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബിഷപ്പ് ഉയര്‍ത്തിയത് ക്രൈസ്തവരുടെ ആശങ്കയാണെന്ന് സ്ഥാപിക്കാനാണ് ബി.ജെ.പി ശ്രമം.
 
Other News in this category

 
 




 
Close Window