Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ബിജെപി വൈറസാണ്: അതിനുള്ള വാക്‌സിനാണു മമത ബാനര്‍ജി - പുകഴ്ത്തുന്നതു കോണ്‍ഗ്രസ് നേതാക്കള്‍
Reporter
തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബംഗാള്‍ മുന്‍ മന്ത്രി റജീബ് ബാനര്‍ജിയും ത്രിപുരയിലെ ബിജെപി എംഎല്‍എ ആഷിസ് ദാസും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി ത്രിപുരയില്‍ നടത്തിയ റാലിയില്‍ വച്ചാണ് ഇരുവരും പാര്‍ട്ടിയില്‍ ചേര്‍ന്നത്. കോവിഡിനെ തുടര്‍ന്ന് മൂന്നു തവണ റദ്ദാക്കിയ റാലിക്ക് കോടതി അനുമതി നല്‍കുകയായിരുന്നു.
മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സിറ്റിങ് എംപിയുമായ ബാബുല്‍ സുപ്രിയോ തൃണമൂലില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ത്രിപുരയില്‍ ഇടതിനെയും വലതിനെയും ഒരുപോലെ അവസാനിപ്പിക്കുമെന്ന് അഭിഷേക് ബാനര്‍ജി പറഞ്ഞു. അത് ബംഗാളിന്റെ ആവര്‍ത്തനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'ബിജെപി എന്ന വൈറസിന് ഒരു വാക്സീന്‍ മാത്രമേയുള്ളൂ. അതിന്റെ പേര് മമത ബാനര്‍ജി എന്നാണ്. ത്രിപുരയിലെ ജനങ്ങള്‍ക്ക് ഇരട്ട ഡോസ് നല്‍കേണ്ടിവരും. ആദ്യത്തേത് തദ്ദേശ തിരഞ്ഞെടുപ്പിലും രണ്ടാമത്തേത് 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും'- അദ്ദേഹം പറഞ്ഞു. ത്രിപുരയില്‍ അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും പാര്‍ട്ടി മത്സരിക്കുമെന്നും അഭിഷേക് അറിയിച്ചു.
 
Other News in this category

 
 




 
Close Window