Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
ആരോഗ്യം
  Add your Comment comment
കോവിഡ് വീണ്ടും കുതിച്ചുയരുമ്പോള്‍ ഭീതി അമേരിക്കയിലും ഫ്രാന്‍സിലും
Reporter
രണ്ടാം ദിവസവും ലോകത്ത് കോവിഡ് കേസുകള്‍ ദശലക്ഷം കടന്നു. അമേരിക്കയിലും ഫ്രാന്‍സിലുമാണ് ദിനംപ്രതിയുള്ള കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍. ഒമിക്രോണ്‍ വകഭേദവും പല രാജ്യങ്ങളിലും ഭീതി പടര്‍ത്തുന്നുണ്ട്.
തുടര്‍ച്ചയായ രണ്ടാം ദിവസവും ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത് പത്ത് ലക്ഷത്തിലേറെ കോവിഡ് കേസുകള്‍. തിങ്കളാഴ്ച 1.44 ദശലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തിങ്കളാഴ്ച മാത്രം 4,40,000 പുതിയ കോവിഡ് കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ക്രിസ്മസ് കാരണം റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ വൈകിയത് കൊണ്ടായിരിക്കാം രോഗബാധയില്‍ വന്‍ തോതിലുള്ള ഉയര്‍ച്ച ഉണ്ടായിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

യൂറോപ്പിലെ പ്രതിദിന കോവിഡ് ബാധയില്‍ ഏറ്റവും കൂടുതലാണ് ഫ്രാന്‍സില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 1,79,807 പുതിയ കേസുകളാണ് ഫ്രാന്‍സില്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ജനുവരിയോട് കൂടി ഫ്രാന്‍സിലെ പ്രതിദിന കോവിഡ് കേസുകള്‍ 2,50,000 കടക്കുമെന്ന് ആരോഗ്യ മന്ത്രി ഒലിവര്‍ വെറാന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഓസ്‌ട്രേലിയയില്‍ ഒമിക്രോണ്‍ വ്യാപനം തുടരുകയാണ്. നിരവധി പേരെയാണ് രോഗബാധിതരായി ആശുപത്രികളില്‍ ദിനംപ്രതി പ്രവേശിപ്പിക്കുന്നത്. സിഡ്‌നിയിലും ന്യൂ സൗത്ത് വെയില്‍സിലുമായി 11,000ത്തിലേറെ രോഗബാധയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ 6000 രോഗബാധയുള്ളിടത്ത് നിന്നാണ് 11,000ലേക്ക് എത്തിയത്. ചൊവ്വാഴ്ച മാത്രം 1,000 പേരിലാണ് രോഗ ബാധ കണ്ടെത്തിയത്.

ഇറ്റലി, ഗ്രീസ്, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലും ഏറ്റവും കൂടുതല്‍ കോവിഡ് ബാധയാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ 78,000 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗ്രീസില്‍ 21,657, പോര്‍ച്ചുഗലില്‍ 17,172, ഇംഗ്ലണ്ടില്‍ 1,17,093 എന്നിങ്ങനെയാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍.
 
Other News in this category

 
 




 
Close Window