Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പ്രതിപക്ഷ നേതാവ് രാജാവിനോട് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കട്ടെ: മുഖ്യമന്ത്രിയെ ഉദ്ദേശിച്ച് ഗവര്‍ണര്‍
Reporter
പ്രതിപക്ഷ നേതാവിനുനേരെ ആഞ്ഞടിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിപക്ഷ നേതാവ് സര്‍ക്കാരിന്റെ അടുത്തയാളാണ്, അദ്ദേഹം രാജാവിനോട് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കട്ടെയെന്ന് ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ ഗവര്‍ണര്‍ സര്‍ക്കാരിനെ സഹായിക്കുകയാണെന്നായിരുന്നു സതീശന്റെ പ്രതികരണം.

ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും അദ്ദേഹത്തെ വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തിന് മടിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഇന്ത്യന്‍ പ്രസിഡന്റിന് ഡി ലിറ്റ് നല്‍കുന്നതിന് ഞങ്ങള്‍ എതിരല്ല. എന്നാല്‍ ഗവര്‍ണര്‍ ഇത് വൈസ് ചാന്‍സലറുടെ ചെവിയില്‍ മന്ത്രിക്കരുത്. അതിന് കൃത്യമായ ഒരു മാര്‍ഗ്ഗമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതിക്ക് ഓണററി ഡി ലിറ്റ് നല്‍കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ നിരസിച്ചതായി രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു.

ചാന്‍സലര്‍ പദവിയില്‍ തുടരാനില്ലെന്ന് അടിവരയിട്ട് ആവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍. ചെയ്യുന്ന തൊഴിലില്‍ ഗൗരവതരമായ പ്രശ്‌നങ്ങളുണ്ടായാല്‍ വേണ്ടന്ന് വയ്ക്കാറുണ്ട്. അതുപോലെ തന്നെയാണ് ചാന്‍സലര്‍ പദവിയുടെ കാര്യത്തിലും തന്റെ നിലപാടെന്നാണ് ഗവര്‍ണര്‍ പറയുന്നത്. അസ്വാഭാവികമായ പലതും നടക്കുന്നു, അതീവ ഗൗരവ സാഹചര്യമെന്നും ഗവര്‍ണര്‍.

വിവാദങ്ങളോട് തര്‍ക്കിച്ച് നില്‍ക്കാന്‍ താല്‍പര്യവും, സമയവുമില്ല. അതു കൊണ്ടാണ് പലപ്പോഴും മൗനം പാലിക്കുന്നത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാന്‍ കേരള വിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് ഇപ്പോള്‍ പറയുന്നില്ല. ഭരണഘടനയെയും, ദേശീയചിഹ്നങ്ങളെയും ബഹുമാനിക്കുന്നതിനാല്‍ വിഷയത്തില്‍ അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window