Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മദിനം ആദരിച്ച് റിപ്പബ്ലിക് ദിനത്തിലേക്ക് ഇന്ത്യ
Reporter
സുഭാഷ് ചന്ദ്ര ബോസിനോടുള്ള ആദര സൂചകമായി റിപ്പബ്ലിക് ദിനോഘോഷങ്ങള്‍ അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23 മുതല്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

സുഭാഷ് ചന്ദ്ര ബോസിനോടുള്ള കടപ്പാട് രാജ്യം പങ്കുവയ്ക്കുന്നു. ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിന് അദ്ദേഹം സ്വീകരിച്ച തീവ്ര നിലപാടുകളാണ് അദ്ദേഹത്തെ ദേശീയനായകനാക്കുന്നത്. അദ്ദേഹത്തിന്റെ നിലപാടുകളും ത്യാഗങ്ങളും എല്ലാ ഇന്ത്യക്കാരെയും ആവേശ ഭരിതരാക്കും' പ്രസിഡന്റ് റാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.

'രാജ്യത്തിനായി ചെയ്ത സേവനങ്ങളില്‍, എല്ലാ ഇന്ത്യക്കാരും സുഭാഷ് ചന്ദ്ര ബോസിനോടു കടപ്പെട്ടിരിക്കുന്നു. ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിന് എന്റെ പ്രണാമം' പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

അതേസമയം, നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടു.

രാഷ്ട്രത്തിനായി നേതാജി നല്‍കിയ നിസ്വാര്‍ത്ഥസേവനം, അദ്ദേഹത്തിന്റെ അനിതരസാധാരണമായ ആത്മശക്തി എന്നിവയെ സ്മരിക്കേണ്ടതിന്റെ ഭാഗമായി ജനുവരി 23 ഇനി മുതല്‍ എല്ലാ വര്‍ഷവും പരാക്രം ദിവസമായി ആചരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
 
Other News in this category

 
 




 
Close Window