Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടിയ 6 പെണ്‍കുട്ടികള്‍ കര്‍ണാടകയില്‍: ഒരാളെ പിടികൂടി: ബാക്കിയുള്ളവര്‍ ഓടിരക്ഷപെട്ടു
Reporter
വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നു കാണാതായ സഹോദരിമാരടക്കം ആറു പെണ്‍കുട്ടികളെ ബെംഗളൂരുവില്‍ കണ്ടെത്തി. മടിവാളയിലെ ഹോട്ടലില്‍നിന്നാണ് കണ്ടെത്തിയത്. ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും മറ്റ് അഞ്ച് പേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
ഏണി വച്ച് ചാടി ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് ശേഷമാണ് ഇവര്‍ ചില്‍ഡ്രന്‍സ് ഹോമില്‍നിന്നു കടന്നുകളഞ്ഞത്. കാണാതായ കേസുകളില്‍ ഉള്‍പ്പെട്ട ഇവരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്.

കാണാതായ ആറു പേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാര്‍ സ്വമേധയാ നടപടി എടുക്കുകയായിരുന്നു. കമ്മിഷന്‍ അംഗം ബി.ബബിത ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിച്ചു.
 
Other News in this category

 
 




 
Close Window