Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പുരോഹിതനു പിന്നാലെ ഒരു ഹിന്ദു വ്യവസായിയും വെടിയേറ്റു മരിച്ചു
Reporter
പാകിസ്ഥാനിലെ (Pakistan) പെഷവാര്‍ നഗരത്തില്‍ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ (priest) കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ തിങ്കളാഴ്ച പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഗോത്കി ജില്ലയില്‍ ഹിന്ദു വ്യവസായി (businessman) സാത്താന്‍ ലാല്‍ വെടിയേറ്റ് മരിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ (minorities) ആക്രമണങ്ങള്‍ രാജ്യത്ത് തടസ്സമില്ലാതെ തുടരുമ്പോള്‍ ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്ഥാനില്‍ അടുത്തിടെ നടന്ന ന്യൂനപക്ഷങ്ങള്‍ക്കെതിരായ (minorities) ചില ആക്രമണങ്ങളെക്കുറിച്ച് അറിയാം..

2022 ജനുവരി

ജനുവരി 31: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഗോത്കി ജില്ലയില്‍ ഹിന്ദു വ്യവസായി സാത്താന്‍ ലാല്‍ വെടിയേറ്റ് മരിച്ചു.

ജനുവരി 30: വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ തോക്കുധാരികള്‍ ക്രിസ്ത്യന്‍ പുരോഹിതനെ കൊലപ്പെടുത്തി. മറ്റൊരാള്‍ക്ക് പരിക്കേറ്റു

ജനുവരി 4: സിന്ധ് പ്രവിശ്യയിലെ അനജ് മണ്ഡിയില്‍ ഹിന്ദു വ്യവസായി സുനില്‍ കുമാറിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു.

ജനുവരി 2: ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ലാസ്ബില ടൌണില്‍ ഹിന്ദു വ്യാപാരി രമേഷ് ലാല്‍ നന്ദ് ലാലിനെ അജ്ഞാതര്‍ കൊലപ്പെടുത്തി.

2021 മാര്‍ച്ച്
റഹീം യാര്‍ ഖാന്‍ നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള അബുദാബി കോളനിയില്‍ ഹിന്ദു കുടുംബത്തിലെ അഞ്ച് പേരെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

വടക്കന്‍ സിന്ധ് പ്രവിശ്യയിലെ സുക്കൂറില്‍ മാധ്യമപ്രവര്‍ത്തകനായ അജയ് ലാല്‍വാനി വെടിയേറ്റ് മരിച്ചു.

ഓഗസ്റ്റ്

മുസ്ലീം വിഭാഗത്തില്‍പ്പെട്ട ആളുകള്‍ ചേര്‍ന്ന് പബ്ജാബിലെ റഹീം യാര്‍ ഖാനിലുള്ള ഒരു ഹിന്ദു ക്ഷേത്രം ആക്രമിച്ചു. ഈ സിദ്ധി വിനായക ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു.

നവംബര്‍

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 11 വയസ്സുള്ള ഹിന്ദു ബാലനെ ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു.

കൂടാതെ, ഓരോ വര്‍ഷവും നൂറുകണക്കിന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും നിര്‍ബന്ധിതമായി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതും രാജ്യത്ത് പതിവാണ്. ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, പാകിസ്ഥാന്‍ ന്യൂനപക്ഷങ്ങള്‍ക്കായുള്ള ഓള്‍-പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പിന്റെ (എപിപിജി) റിപ്പോര്‍ട്ട് അനുസരിച്ച്, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 12 മുതല്‍ 25 വയസ്സിനിടയില്‍ പ്രായമുള്ള 1,000 പെണ്‍കുട്ടികള്‍ ഓരോ വര്‍ഷവും രാജ്യത്ത് നിര്‍ബന്ധിതമായി ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്.

രാജ്യത്ത് സര്‍ക്കാരുകള്‍ മാറി മാറി വരുമ്പോഴും മതസ്വാതന്ത്ര്യം ഭീഷണിയില്‍ തന്നെ തുടരുകയാണ്. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ നിലവില്‍ ഭരിക്കുന്ന പാകിസ്ഥാന്‍ തെഹ്രീക് -ഇ ഇന്‍സാഫ് (പിടിഐ) സര്‍ക്കാര്‍ 2018ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ''പിടിഐ ന്യൂനപക്ഷങ്ങളുടെ പൗര, സാമൂഹിക, മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കും; അവരുടെ ആരാധനാലയങ്ങള്‍, സ്വത്ത്, സ്ഥാപനങ്ങള്‍ എന്നിവ സംരക്ഷിക്കുമെന്ന് പ്രതിപാദിച്ചിരിക്കുന്നു.

'നയാ പാകിസ്ഥാന്‍' എന്ന പാര്‍ട്ടിയുടെ വാഗ്ദാനങ്ങളുടെ പട്ടികയില്‍, തുല്യ നീതി ഉറപ്പാക്കുക, ന്യൂനപക്ഷങ്ങളെ അക്രമം, വിദ്വേഷം, വിവേചനം എന്നിവയില്‍ നിന്ന് സംരക്ഷിക്കുക എന്നിവയും ഉള്‍പ്പെട്ടിരുന്നുവെന്ന്, ദി ഡിപ്ലോമാറ്റ് പറയുന്നു.
 
Other News in this category

 
 




 
Close Window