Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
ആരോഗ്യം
  Add your Comment comment
പ്രമേഹം ഉണ്ടോ? രാത്രിയില്‍ വിശപ്പു തോന്നാറുണ്ടോ? അത്താഴത്തില്‍ ഉള്‍പ്പെടുത്തൂ ഇതെല്ലാം
Reporter
ഉയര്‍ന്ന തോതില്‍ പ്രോട്ടീനും കുറഞ്ഞ പഞ്ചസാരയുമുള്ള യോഗര്‍ട്ട് കഴിക്കുന്നത് വയര്‍ നിറഞ്ഞതായ പ്രതീതി ഉണ്ടാക്കും. ശരീരത്തിലെ കൊഴുപ്പിനെ കത്തിക്കാനും ഇത് സഹായകമാണ്.

പീനട്ട് ബട്ടറില്‍ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാന്‍ ഉറക്കം വരാന്‍ സഹായിക്കുന്ന പ്രോട്ടീനാണ്. കൊഴുപ്പിനെ കത്തിച്ച് പേശികളുടെ വളര്‍ച്ചയ്ക്കും ഇവ സഹായിക്കുന്നു.

രാത്രി മുഴുവന്‍ വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കാന്‍ കോട്ടേജ് ചീസ് സഹായിക്കും. പ്രോട്ടീന്‍ സമ്പുഷ്ടമായ ഈ ഭക്ഷണവിഭവവും പേശികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.

പീനട്ട് ബട്ടര്‍ പോലെ ട്രിപ്‌റ്റോഫാന്‍ ധാരാളം അടങ്ങിയ വാഴപ്പഴവും ഉറക്കം വരാന്‍ സഹായിക്കുന്നു. അമിതമായ വിശപ്പിനെ അടക്കാനും പഴം സഹായിക്കും.
 
Other News in this category

 
 




 
Close Window