Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ആലുവ മഹാശിവരാത്രി ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഭക്തര്‍ക്ക് ആലുവ മണപ്പുറത്ത് മുന്‍കാലത്തെപ്പോലെ തന്നെ ഇക്കുറി ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Reporter
ശിവരാത്രി യോടനുബന്ധിച്ച് ആലുവയില്‍ എത്തിച്ചേരുന്ന ഭക്തര്‍ക്ക് മണപ്പുറത്ത് ബലിതര്‍പ്പണംനടത്തുന്നതിനായി 150 ബലിത്തറകള്‍ ആണ് ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ആയിരിക്കും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുക. ആലുവ ശിവക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായും പ്രത്യേകം ക്യൂ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് കുടിവെള്ളം, ഭക്ഷണം എന്നിവയ്ക്കുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. പെരിയാറില്‍ കുളിക്കാനിറങ്ങുന്നവരുടെ സുരക്ഷയ്ക്കായി ഫയര്‍ഫോഴ്സിന്റെ മുങ്ങല്‍ വിദഗ്ധന്‍മാരുടെയും സ്‌ക്യൂബ ടീമിന്‍ന്റെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.

വാട്ടര്‍അതോറിറ്റി, ആലുവ നഗരസഭ എന്നിവര്‍ സംയുക്തമായി വിവിധ കേന്ദ്രങ്ങളില്‍ കുടിവെള്ള വിതരണത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്സ്, ആശുപത്രി സേവനങ്ങളും ലഭ്യമായിരിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആലുവ ശിവരാത്രി ഡ്യൂട്ടിക്കായി കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു.
ഭക്തരുടെ സൗകര്യാര്‍ത്ഥം കെ എസ് ആര്‍ ടി സി ആലുവയിലേക്ക് സ്പെഷ്യല്‍ ബസ്സ് സര്‍വ്വീസുകള്‍ നടത്തും. ഇതിനായി ആലുവയില്‍ ബസ്സ് പാര്‍ക്കിംഗിന് താല്‍ക്കാലിക സ്റ്റാന്‍ഡും ഒരുക്കിയിട്ടുണ്ട്. വിമുക്ത ഭടന്‍മാര്‍, വോളന്റിയര്‍ സംഘങ്ങള്‍ തുടങ്ങിയവരെയും ആലുവ ശിവരാത്രി ഉല്‍സവത്തിന് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുകയാണ്.

മഹാ ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. മാര്‍ച്ച് ഒന്നിന് രാത്രിയും രണ്ടിന് വെളുപ്പിനുമാണ് പ്രത്യേക സര്‍വീസുകള്‍. മാര്‍ച്ച് ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണിവരെ സര്‍വീസ് ഉണ്ടാകും. രണ്ടാം തിയതി വെളുപ്പിന് 4.30 ന് പേട്ടയിലേക്കുള്ള സര്‍വീസ് ആലുവ സ്റ്റേഷനില്‍ നിന്ന് ആരംഭിക്കും. പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയില്‍ നിന്ന് പേട്ടയ്ക്ക് ട്രെയിന്‍ സര്‍വീസ് ഉണ്ടാകും.
 
Other News in this category

 
 




 
Close Window