Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
ആരോഗ്യം
  Add your Comment comment
രാത്രി ഐസ്‌ക്രീം കഴിച്ചാല്‍ പല്ലുകള്‍ കേടാകുമോ? ഹൃദ്രോഗം ഉണ്ടാകുമോ? രണ്ടിനും മറുപടി - യെസ്
Reporter
ഐസ്‌ക്രീം ഇഷ്ടമില്ലാത്തവര്‍ ചുരുക്കം. പലപ്പോഴും രാത്രി ഭക്ഷണത്തിന് ശേഷം അല്‍പം മുധരം നുണയാന്‍ പലരും തെരഞ്ഞെടുക്കുന്നത് ഐസ്‌ക്രീമിനെയാണ്. എന്നാല്‍ രാത്രിയുള്ള ഈ ഐസ്‌ക്രീം കഴിക്കല്‍ നമ്മുടെ ശരീരത്തിന് ദോഷമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഐസ്‌ക്രീം ദിനമായ ഇന്ന് അറിയാം ചില 'ഐസ്‌ക്രീം കൈര്യങ്ങള്‍'.

ഒരു ചെറിയ കപ്പ് ഐസ്‌ക്രീം ആണെങ്കിലും അമിത വണ്ണത്തിന് കാരണമാകാന്‍ അതുമതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം ഈ ചെറിയ കപ്പില്‍ തന്നെ 1000 കലോറികളാണ് അടങ്ങിയിരിക്കുന്നത്. ദിവസവും ഐസ്‌ക്രീം കഴിക്കുന്നവര്‍ക്ക് അമിതവണ്ണമുണ്ടാകുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ശരീരത്തില്‍ പഞ്ചസാരയുടെ അളവ് സാധാരണ നിലയില്‍ മതി. രാത്രി ഐസ്‌ക്രീം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു.
ഒരു സ്‌കൂപ്പ് ഐസ്‌ക്രീമില്‍ 40 ഗ്രാം സാച്ചുറേറ്റഡ് ഫാറ്റാണ് ഉള്ളത്. ഇത് ഹൃദയാഘാതത്തിനുള്ള റിസ്‌ക് കൂട്ടുന്നു. ട്രൈഗ്ലിസറൈഡ് കൂടുതലുള്ളവര്‍ രാത്രി ഐസ്‌ക്രീം കഴിക്കുന്നത് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
രാത്രി ഐസ്‌ക്രീം കഴിച്ച് കഴിഞ്ഞാല്‍ ചിലര്‍ക്ക് അലസതയും മടിയും കൂടുന്നതായി കാണപ്പെടുന്നുണ്ട്. എന്നാല്‍ അത് കാരണം സുഖമായി ഉറങ്ങാം എന്ന് കരുതേണ്ട. അമിതമായി ഐസ്‌ക്രീം കഴിക്കുന്നത് വയറില്‍ ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കും.

രാത്രി ഐസ്‌ക്രീം കഴിച്ച് വായ കഴുകാതെ കിടന്നാല്‍ പല്ലുകള്‍ക്ക് കേട് സംഭവിക്കും. ഒപ്പം ഐസ്‌ക്രീം ഇനാമലിനെയും തകരാറിലാക്കും. മോണകളുടെ മുകളിലെ തൊലിയും നശിക്കാന്‍ ഐസ്‌ക്രീം കാരണമാകും.
 
Other News in this category

 
 




 
Close Window