Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ശമ്പളം നല്‍കാന്‍ കാശില്ലാത്ത കെഎസ്ആര്‍ടിസിക്ക് 100 കോടി രൂപ സര്‍ക്കാര്‍ സഹായം
reporter
കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ നൂറ് കോടി രൂപ അനുവദിച്ചു. കുടിശികയും, ഓഗസ്റ്റ് മാസത്തെ ശമ്പളവും നല്‍കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഇന്നലെ നടന്ന ചര്‍ച്ചയില്‍ ശമ്പള കുടിശ്ശിക തീര്‍ത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമാണ് വിതരണം ചെയ്യുക. എല്ലാ മാസവും അഞ്ചാം തീയതിയ്ക്കുള്ളില്‍ ശമ്പളം നല്‍കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

അതേസമയം, 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അടുത്തമാസം മുതല്‍ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. മൂന്ന് മാസം പരീക്ഷണാടിസ്ഥാനത്തിലാണ് ഡ്യൂട്ടി നടപ്പാക്കുക.

കെ എസ് ആര്‍ ടി സിയില്‍ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ രണ്ട് ദിവസം മുമ്പ് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിനെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഐഎന്‍ടിയുസി, എസ്.ടി.യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോഴിക്കോടാണ് പ്രതിഷേധം അരങ്ങേറിയത്.

ചാത്തമംഗലത്ത് ഗ്രാമ വണ്ടി ഉദ്ഘാടനത്തിന് ശേഷം മന്ത്രി മടങ്ങുമ്പോഴായിരുന്നു മന്ത്രിയെ ജീവനക്കാര്‍ തടഞ്ഞുവെച്ചത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷം മന്ത്രിയെ കടത്തിവിടുകയായിരുന്നു.
 
Other News in this category

 
 




 
Close Window