Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തിരുവോണം ദിവസം (വ്യാഴം) ബിവറേജ് ഔട് ലെറ്റ് തുറക്കില്ല: ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കും
reporter
സംസ്ഥാനത്ത് തികുവോണ ദിവസത്തില്‍ ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. തിരുവോണം പ്രമാണിച്ച് അവധിയാണെന്ന് വ്യക്തമാക്കി ബെവ്‌കോ സര്‍ക്കുലര്‍ പുറത്തിറക്കി. മുന്‍വര്‍ഷങ്ങളിലും തിരുവോണത്തിന് ഔട്ട്ലറ്റുകള്‍ക്ക് അവധിയായിരുന്നു. 265 ഷോപ്പുകളാണ് ബവ്റിജസ് കോര്‍പറേഷനുള്ളത്.
അതേസമയം, തിരുവോണ ദിവസം സംസ്ഥാനത്തെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും. തിരുവോണദിവസം ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പ്പനയുണ്ടാകില്ല. അതിനാല്‍തന്നെ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ തിരക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തിരക്ക് ഒഴിവാക്കാനായി പലയിടങ്ങളിലും കൂടുതല്‍ കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window