Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പെരുവഴിയില്‍ തെരുവു നായ്ക്കള്‍ മനുഷ്യരെ കടിച്ചു വീഴ്ത്തുന്നു: നായ്ക്കള്‍ക്കു വേണ്ടി വാദിച്ച് മൃഗസ്‌നേഹികള്‍: മന്ത്രി ഇടപെട്ടു
reporter
പാലക്കാട് നഗരപരിധിയില്‍ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു. മണലാഞ്ചേരി സ്വദേശിനി സുല്‍ത്താനയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത്. സുല്‍ത്താനയുടെ മുഖത്തും കൈയ്ക്കും കാലിനും പരുക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വീടിന് സമീപത്തുവച്ചായിരുന്നു നായ ആക്രമിച്ചത്. ചൊവാഴ്ച രാവിലെ മേപ്പറമ്പില്‍ എട്ടു വയസ്സുകാരിയെ ഉള്‍പ്പെടെ ആക്രമിച്ച നായയാണ് കടിച്ചതെന്നാണ് സംശയം.
ഇതിനിടെ, ചങ്ങനാശേരിയില്‍ തെരുവുനായയെ കെട്ടിത്തൂക്കി കൊന്ന് പ്രതിഷേധം. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള റോഡിലെ ഇലക്ട്രിക് പോസ്റ്റിലാണ് നായയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

അതേസമയം, തെരുവുനായ നിയന്ത്രണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം ഏകോപിപ്പിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. ജില്ലാ കലക്ടര്‍മാരുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.



രണ്ടുദിവസം മുന്‍പ് ചങ്ങനാശേരിയില്‍ ഒരു സ്ത്രീയെ തെരുവുനായ കടിക്കാന്‍ ഓടിച്ചിരുന്നു.ഇതില്‍ പ്രതിഷേധിച്ചാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് സൂചന. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്ന് വ്യക്തമായിട്ടില്ല. കെട്ടിത്തൂക്കിയതിന് ചുവട്ടിലായി പൂക്കള്‍ വച്ചിരുന്നു. സംഭവത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നാട്ടുകാരെത്തി നായയുടെ കഴുത്തിലെ കെട്ടഴിച്ച് മൃതദേഹം മറവു ചെയ്തു. സംഭവത്തില്‍ ഇതുവരെ പരാതി ലഭിക്കാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.

കഴിഞ്ഞ ദിവസം മൂളക്കുളത്ത് നായകളെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കേസ് എടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളൂര്‍ പോലീസ് ആണ് കേസെടുത്തത്. നായകളുടെ പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെ നടത്തി തുടര്‍ നടപടി എടുക്കും.

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് പന്ത്രണ്ട് തെരുവു നായകളെ ചത്തനിലയില്‍ കണ്ടെത്തിയത്. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് തെരുവു നായകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കല്‍, കീഴൂര്‍ എന്നിവിടങ്ങളില്‍ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്.

നായകളെ വിഷംവെച്ച് കൊന്നതായാണ് ആരോപണം. അക്രമകാരികളായ നായ്ക്കളെ പ്രതിരോധിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് പകരം നിരുപദ്രവകാരികളായ നായകളെയടക്കം കൊന്നൊടുക്കിയ നടപടിക്കെതിരെയാണ് മൃ?ഗസ്‌നേഹികളുടെ പ്രതിഷേധം.
 
Other News in this category

 
 




 
Close Window